കൂപ്പറിന്റെ 'സൂപ്പർ' വെടിക്കെട്ടിൽ തകർന്ന് ഗുജറാത്ത്; പഞ്ചാബിന് ആദ്യ ജയം

ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു.
Punjab kings
Punjab Clinch Four-Wicket Victory Over Gujarat Titans as Cooper Connolly Shines.ipl/x
Updated on
1 min read

ചണ്ഡീഗഢ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ തോൽവി. കിങ്‌സ് ഇലവന്‍ നാല് വിക്കറ്റിന് ആണ് പഞ്ചാബിന്റെ വിജയം. കൂപ്പർ കനോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന്റെ വിജയത്തിലേക്ക് നയിച്ചത്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു.

Punjab kings
ഐപിഎൽ ബ്രോഡ്കാസ്റ്റ് എഞ്ചിനീയർ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ടോസ് നേടിയ പഞ്ചാബ് ബൗൾ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ഇതോടെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടാൻ കഴിഞ്ഞുള്ളു. ഗുജറാത്തിനായി ശുഭ്മാന്‍ ഗിൽ 27 പന്തിൽ 39 റൺസും ജോസ് ബട്ലർ 33 പന്തിൽ 38 റൺസ് നേടി. പഞ്ചാബിനായി വിജയകുമാർ വൈശാഖ്, യുസ്‍വേന്ദ്ര ചഹൽ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

Punjab kings
ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. കൂപ്പർ കനോലി 44 പന്തിൽ നിന്ന് പുറത്താകാതെ 72 റൺസും പ്രഭ്‌സിമ്രാന്‍ സിങ് 24 പന്തിൽ 37 റൺസും ശ്രേയസ് അയ്യർ 18 റൺസ് നേടി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷണ 29 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

Summary

Punjab Clinch Four-Wicket Victory Over Gujarat Titans as Cooper Connolly Shines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com