Punjab defend low score to win thrillingly
പഞ്ചാബ് കൊല്‍ക്കത്ത മത്സരത്തിനിടെ വിക്കറ്റ് നേട്ടത്തില്‍ പഞ്ചാബ് താരങ്ങളുടെ ആഹ്ലാദപ്രകടനം

പടിക്കല്‍ വീണ് കൊല്‍ക്കത്ത; കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് പഞ്ചാബിന് ആവേശജയം

എട്ട് പോയിന്റുകളാണ് അക്കൗണ്ടില്‍. തോല്‍വിയോടെ കൊല്‍ക്കത്ത ആറാം സ്ഥാനത്തായി
Published on

ചണ്ഡീഗഢ്: ചണ്ഡീഗഢ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് കിങ്‌സിന് ജയം. 16 റണ്‍സിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ 95 ന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത യൂസ്വേന്ദ്ര ചാഹലാണ് വിജയശില്‍പി. 28 പന്തില്‍ 37 റണ്‍സ് നേടിയ രഘുവന്‍ഷിയാണ് കൊല്‍ക്കത്തത്തയുടെ ടോപ് സ്‌കോറര്‍.

കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഏഴു റണ്‍സിനിടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്നെയും (5), ക്വിന്റണ്‍ ഡിക്കോക്കിനെയും (2) നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ - ആംഗ്രിഷ് രഘുവംശി സഖ്യം 55 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷയായി. പക്ഷേ തുടരെ വിക്കറ്റുകള്‍ പിഴുത് പഞ്ചാബ്, കൊല്‍ക്കത്തയെ സമ്മര്‍ദത്തിലാക്കി. എട്ടാം ഓവറില്‍ രഹാനെ (17), പത്താം ഓവറില്‍ രഘുവംശി (37), 11ാം ഓവറില്‍ വെങ്കടേഷ് അയ്യര്‍ (7), 12ാം ഓവറില്‍ റിങ്കു സിങ് (2), അതേ ഓവറിലെ തൊട്ടടുത്ത പന്തില്‍ രമണ്‍ദീപ് സിങ് (0) എന്നിവരെ നഷ്ടമായതോടെ കൊല്‍ക്കത്ത ഏഴിന് 76 റണ്‍സ് എന്ന നിലയിലായി. ആന്ദ്രേ റസ്സല്‍ ക്രീസിലുണ്ടായിരുന്നതായിരുന്നു കൊല്‍ക്കത്തയുടെ പ്രതീക്ഷ. ഇതിനിടെ ഹര്‍ഷിത് റാണ (3), വൈഭവ് അറോറ (0) എന്നിവരെയും മടക്കി പഞ്ചാബ് കളിതിരിച്ചു. 16-ാം ഓവറിലെ ആദ്യ പന്തില്‍ റസ്സലിനെ (11 പന്തില്‍ 17) പുറത്താക്കി യാന്‍സന്‍ പഞ്ചാബിന്റെ ജയം കുറിച്ചു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. 30 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിംഗാണ് ടോപ് സ്‌കോറര്‍. പ്രിയാന്‍ഷ് ആര്യ 22 റണ്‍സെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com