

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കൊണോലി 27 പന്തില്‍ 38 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാന്‍ഷ് ഷെഡ്‌ജെ(8 പന്തില്‍ 21*) ആണ് പഞ്ചാബിനെ 200 കടത്തിയത്. പ്രഭ്സിമ്രാന്‍ സിങ് 18 റണ്‍സെടുത്ത് ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചു. മാര്‍ക്കസ് സ്റ്റോയ്നിസും (1) ശശാങ്ക് സിങ്ങും (0) എന്നിവര്‍ വേഗം മടങ്ങി.
ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 57 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരി 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പഞ്ചാബ് ഇന്നിങ്‌സിലെ മുഴുവന്‍ ഓവറുകളും എറിഞ്ഞത് പേസര്‍മാരായിരുന്നു. 2016നുശേഷം ആദ്യമായാണ് ഒരു ഇന്നിങ്‌സിലെ മുഴുവന്‍ ഓവറുകളും പേസര്‍മാര്‍ എറിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates