കന്നി ടെസ്റ്റ് ശതകം ഇരട്ട സെഞ്ച്വറി! രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ ബാറ്റിങ്, കിവികള്‍ക്ക് കൂറ്റന്‍ സ്‌കോര്‍

26 ഫോറും മൂന്ന് സിക്‌സും സഹിതം രചിന്‍ 240 റണ്‍സെടുത്തു
രചിന്‍ രവീന്ദ്ര
രചിന്‍ രവീന്ദ്രട്വിറ്റര്‍
Updated on
1 min read

മൗണ്ട്മൗന്‍ഗനുയി: കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ഇരട്ട സെഞ്ച്വറിയിലേക്ക് മാറ്റി രചിന്‍ രവീന്ദ്ര. താരത്തിന്റെ മികവില്‍ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. അവരുടെ ഒന്നാം ഇന്നിങ്‌സ് 511 റണ്‍സില്‍ അവസാനിച്ചു.

മറുപടി തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ പരുങ്ങുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ് അവര്‍.

രചിന്‍ രവീന്ദ്ര
ക്രീസില്‍ ബെന്‍ സ്റ്റോക്‌സ്; ഇന്ത്യന്‍ ജയം നാല് വിക്കറ്റുകള്‍ അകലെ; രണ്ടാം ടെസ്റ്റ് ആവേശകരം

366 പന്തുകള്‍ നേരിട്ട് 26 ഫോറും മൂന്ന് സിക്‌സും സഹിതം രചിന്‍ 240 റണ്‍സെടുത്തു. രചിനൊപ്പം സെഞ്ച്വറിയുമായി മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസനും ന്യൂസിലന്‍ഡ് സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ദക്ഷിണാഫ്രിക്കക്കായി നീല്‍ ബ്രാന്‍ഡ് മിന്നും ബൗളിങ് പുറത്തെടുത്തു. താരം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com