'15 വര്‍ഷമായി കാത്തിരിക്കുന്നു... ജയ് ശ്രീരാം'; 33ാം വയസില്‍ കന്നി ഐപിഎല്‍ വിക്കറ്റ് (വിഡിയോ)

രണ്ടാമത്തെ മാത്രം ഐപിഎല്‍ മത്സരം. വിക്കറ്റ് നേട്ടത്തില്‍ വൈകാരിക ആഘോഷം
Raghu Sharma celebrate
Raghu Sharmax
Updated on
1 min read

മുംബൈ: കരിയറില്‍ ആദ്യമായി ഐപിഎല്‍ വിക്കറ്റ് നേടിയ മുംബൈ ഇന്ത്യന്‍സ് താരം രഘു ശര്‍മ വിക്കറ്റ് നേട്ടം ആഘോഷിച്ചത് ഏറെ വൈകാരികമായി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി വിക്കറ്റ് നേടിയ ശേഷം താരം പോക്കറ്റില്‍ നിന്നു ഒരു കുറിപ്പെഴുതിയ കടലാസ് ഉയര്‍ത്തിപ്പിടിച്ചാണ് കന്നി നേട്ടം ആഘോഷിച്ചത്. 33 കാരനായ താരത്തിന്റെ രണ്ടാമത്തെ മാത്രം ഐപിഎല്‍ മത്സരം കൂടിയായിരുന്നു ലഖ്‌നൗവിനെതിരായ പോരാട്ടം.

ഗുരുദേവന്റെ ദൈവീക കാരുണ്യത്താല്‍ വേദനാജനകമായ 15 വര്‍ഷങ്ങള്‍ ഇന്ന് അവസാനിച്ചു. ഈ അവസരം എനിക്കൊരുക്കി തന്ന മുംബൈ ഇന്ത്യന്‍സിനു നന്ദി. ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ജയ് ശ്രീരാം- എന്നാണ് വിക്കറ്റ് നേടിയ ശേഷം താരം ഉയര്‍ത്തിയ കടലാസില്‍ കുറിച്ച വാചകങ്ങള്‍.

ഏറെ നാളായി താരം അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. അതിന്റെ വേദനയാണ് താരം കുറിപ്പിലൂടെ പങ്കിട്ടത്. മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ രഘു ശര്‍മ 36 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.

Raghu Sharma celebrate
ഹര്‍ദിക് എന്തുകൊണ്ട് കളിച്ചില്ല? 'ആരും പറഞ്ഞില്ല, ഒന്നും അറിഞ്ഞില്ല'; കൈ മലര്‍ത്തി സഹ താരം!

മത്സരത്തില്‍ ലഖ്‌നൗവിനായി അരങ്ങേറ്റം കുറിച്ച അക്ഷത് രഘുവംശിയുടെ വിക്കറ്റാണ് രഘു ശര്‍മ വീഴ്ത്തിയത്. സ്വന്തം ബൗളിങില്‍ തന്നെ ക്യാച്ചെടുത്ത് അക്ഷതിനെ പുറത്താക്കിയാണ് രഘു ശര്‍മ വിക്കറ്റ് നേട്ടം വൈകാരികമായി ആഘോഷിച്ചത്.

മത്സരത്തില്‍ ആറ് വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് തൂക്കി. മുംബൈ 18.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്താണ് ജയ വഴിയിലെത്തിയത്. തോല്‍വികളുമായി നട്ടം തിരിഞ്ഞ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗവിനെ വീഴ്ത്തി ആശ്വാസ വഴിയില്‍ തിരിച്ചെത്തുകയായിരുന്നു.

Raghu Sharma celebrate
ലയണല്‍ മെസി ബിജെപി ഏജന്റ്! ബംഗാളിൽ തൃണമൂലിന്റെ പതനം അതിവേഗത്തിലാക്കിയ 'ഗോട്ട്'
Summary

Raghu Sharma made an emotional celebration after taking his maiden IPL wicket for Mumbai Indians

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com