ദ്രാവിഡിന്റെ മകന്‍ ഇന്ത്യന്‍ ടീമില്‍; അച്ഛന്റെ വഴിയില്‍ സമിത്

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലാണ് ഇതിഹാസത്തിന്റെ മകന്‍ ഇടം പിടിച്ചത്
Rahul Dravid's Son Samit Dravid
സമിത് ദ്രാവിഡ്ഫെയ്സ്ബുക്ക്, എക്സ്
Updated on
1 min read

മുംബൈ: മുന്‍ ഇന്ത്യന്‍ പരിശീലകനും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് ഇന്ത്യന്‍ ടീമില്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ചതുര്‍ദിന, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ താരം ഇടം കണ്ടു.

മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുര്‍ദിന പോരാട്ടങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിനെ മുഹമ്മദ് അമാന്‍ നയിക്കും. സോഹം പട്‌വര്‍ധന്‍ ചതുര്‍ദിന ടീമിന്റെ ക്യാപ്റ്റനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആഭ്യന്തര ക്രിക്കറ്റിലും മാഹാരാജ ടി20 പോരിലും മികവുറ്റ പ്രകടനമാണ് സമിത് പുറത്തെടുത്തത്. ഇതാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കുള്ള വഴി തെളിഞ്ഞത്.

Rahul Dravid's Son Samit Dravid
ഷൂട്ടിങില്‍ ഒരു വെള്ളി കൂടി; പാരാലിംപിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 4

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com