IPL 2026: ഉദ്ഘാടന മത്സരം മഴയിൽ മുങ്ങുമോ?; കാലാവസ്ഥ റിപ്പോർട്ട് ഇങ്ങനെ

എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്.
IPL 2026
Rain Threat Looms Over IPL 2026 Opener Between RCB and SRH in Bengaluru.file
Updated on
1 min read

ബംഗളൂരു: ഐപിഎല്‍ 2026ലെ ഉദ്ഘാടന മത്സരം മഴ മുടക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിനിടെ മഴ പെയ്തേക്കാം എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

IPL 2026
ചെപ്പോക്കില്‍ സഞ്ജുവിന്റെ സിക്‌സര്‍ പൂരം, പന്ത് പെറുക്കി ധോനി, ചെന്നൈയില്‍ 'ചേട്ടന്‍' വിക്കറ്റ് കീപ്പറാകും, വിഡിയോ

മത്സരം നടക്കുന്ന സമയത്ത് 22 ഡിഗ്രി സെല്‍ഷ്യസാകും താപനില. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യാൻ നേരിയ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ചയിൽ പെയ്ത വലിയ മഴയ്‌ക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായിരുന്നു. സമാനമായ സാഹചര്യം ഉണ്ടായാൽ മത്സരം തന്നെ തടസ്സപ്പെട്ടേക്കാം.

IPL 2026
'ഐപിഎൽ സംപ്രേക്ഷണം ചെയ്യും'; മലക്കം മറിഞ്ഞ് ബംഗ്ലാദേശ്

ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ഏപ്രില്‍ 5 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.

Summary

Rain Threat Looms Over IPL 2026 Opener Between RCB and Sunrisers Hyderabad in Bengaluru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com