'മനോഹരം മില്ലർ'; രാജസ്ഥാന് 178 റൺസ് വിജയലക്ഷ്യം 

ഗുജറാത്ത് നിശ്ചിത ഓവറിൽ  7 വിക്കറ്റിന് 177 റൺസ് സ്കോർ ബോർഡിൽ ചേർത്തു
ഗുജറാത്ത് ടൈറ്റൻസ് താരം അഭിനവ് മനോഹർ/ ചിത്രം: പിടിഐ
ഗുജറാത്ത് ടൈറ്റൻസ് താരം അഭിനവ് മനോഹർ/ ചിത്രം: പിടിഐ
Updated on: 
1 min read

അഹമ്മദാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് മുന്നിൽ 178 റൺസ് വിജയലക്ഷ്യം വച്ച് ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത ഓവറിൽ  7 വിക്കറ്റിന് 177 റൺസ് സ്കോർ ബോർഡിൽ ചേർത്തു. 

തുടക്കത്തിൽ ഓപ്പണർ വൃദ്ധിമാൻ സാഹയുടെ വിക്കറ്റ് വീണത് തിരിച്ചടിയായെങ്കിലും ഓപ്പണർ ശുഭ്‌മാൻ ഗിൽ നേടിയ 45 റൺസും അവസാന ഓവറുകളിൽ മികച്ച പ്രക‌ടനം കാഴ്ച്ചവച്ച ഡേവിഡ് മില്ലറും അഭിനവ് മനോഹറും ഗുജറാത്തിന് മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. മൂന്നാം പന്തിൽ വൃദ്ധിമാൻ സാഹ പുറത്തായതിന് ശേഷം ടീം സ്‌കോർ 32ൽ നിൽക്കേ അഞ്ചാം ഓവറിലാണ് സായ് സുദർശൻ പുറത്തായത്. 20റൺസാണ് താരം സ്കോർ ബോർഡിൽ ചേർത്തത്. 

28 റൺസ് നേടി ഐപിഎൽ കരിയറിൽ 2000 റൺസ് തികച്ച് മുന്നേറിയ ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റാണ് പിന്നെ വീണത്. 16-ാം ഓവറിൽ ഗില്ലും പുറത്തായി. 45റൺസാണ് താരം നേടിയത്. പിന്നാലെയാണ് ഡേവിഡ് മില്ലറും അഭിനവ് മനോഹറും ഒന്നിച്ചത്. മില്ലർ 30 പന്തിൽ 46 ഉം മനോഹർ 13 പന്തിൽ 27 ഉം നേടി. 

രാജസ്ഥാൻ റോയൽസിനായി സന്ദീപ് ശർമ്മ നാല് ഓവറിൽ 25റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ട്രെൻഡ് ബോൾട്ടും ആദം സാംപയും യുസ്‌വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീതം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com