മുംബൈ: ഇന്ത്യൻ ടീമിൽ അവസരം നൽകാത്തതിന് സെലക്ടർമാർക്ക് നേരെ വിമർശനവുമായി സൗരാഷ്ട്ര താരം ഷെൽഡൻ ജാക്സൻ. തനിക്ക് 34 വയസായെന്നും 22 വയസുകാരനേക്കാൾ നന്നായി കളിക്കുമ്പോൾ എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ അവഗണിക്കുന്നതെന്നും ഷെൽഡൻ ജാക്സൻ ചോദിക്കുന്നു.
കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫികളിലും 800ന് മുകളിൽ റൺസ് ആണ് ഷെൽഡൻ നേടിയത്. 76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് സമ്പാദ്യം 5634 റൺസ്. 49.42 ആണ് ബാറ്റിങ് ശരാശരി. 19 സെഞ്ചുറിയും 25 അർധ ശതകവും താരത്തിന്റെ പേരിലുണ്ട്.
എന്ത് യോഗ്യതയാണ് അവർ അളക്കുന്നത്? രഞ്ജി സ്കോറോ? ഫിറ്റ്നസോ? രണ്ട് മൂന്ന് രഞ്ജി ട്രോഫികളിലായി 800-900 റൺസ് സ്കോർ ചെയ്യുന്നുണ്ടെങ്കിൽ ഫിറ്റ്നസോടെയിരിക്കുന്ന കളിക്കാരന് മാത്രമേ അതിന് സാധിക്കു. അതല്ലാതെ സ്ഥിരത നിലനിർത്താനാവില്ല. പിന്നെ എങ്ങനെയാണ് നിങ്ങൾ അളക്കുന്നത്?
ഒരുപാട് വട്ടം ഞാൻ കേട്ടു അവന്റെ പ്രായം 30 കടന്നെന്ന്. ആ പ്രായത്തിലുള്ളവരെ സെലക്ട് ചെയ്യാനാവില്ലെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്? നമ്മുടെ അവകാശങ്ങളിൽ നമ്മളിൽ നിന്ന് എടുത്ത് മാറ്റാൻ ഇവർ ആരാണ് എന്നും ഷെൽഡൻ ജാക്സൻ ചോദിക്കുന്നു. രഞ്ജി ട്രോഫിയിലെ ഒരു സീസണിൽ 75ന് മുകിൽ സ്കോർ ചെയ്തിട്ടുള്ള നാല് കളിക്കാരിൽ ഒരാളാണ് ഷെൽഡൻ. എന്നാൽ ഷെൽഡനെ സെലക്ടർമാർ തുടരെ അവഗണിക്കുന്നു. മാത്രമല്ല ഇന്ത്യ എ ടീമിലേക്കും പരിഗണിക്കുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates