'അവര്‍ ഐപിഎല്‍ കളിക്കും'- റാഷിദ് ഖാനും മുഹമ്മദ് നബിയും യുഎഇയില്‍ എത്തുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

'അവര്‍ ഐപിഎല്‍ കളിക്കും'- റാഷിദ് ഖാനും മുഹമ്മദ് നബിയും യുഎഇയില്‍ എത്തുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
റാഷിദ് ഖാൻ/ ട്വിറ്റർ
റാഷിദ് ഖാൻ/ ട്വിറ്റർ
Updated on
1 min read

ദുബായ്: അഫ്ഗാനിസ്ഥാന്‍ താരങ്ങളായ സ്പിന്നര്‍ റാഷിദ് ഖാന്‍, ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി എന്നിവര്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ പോരിനെത്തുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലായതോടെ ഇരു താരങ്ങളുടേയും ഐപിഎല്‍ പങ്കാളിത്തം സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് താരങ്ങള്‍ കളിക്കാനെത്തുമെന്ന് വ്യക്തമാക്കി ടീം രംഗത്തെത്തിയത്. 

ഐപില്‍ രണ്ടാം ഘട്ട പോരാട്ടങ്ങള്‍ സെപ്റ്റംബര്‍ 19 മുതലാണ് യുഎഇയില്‍ നടക്കാനിരിക്കുന്നത്. നിലവില്‍ അഫ്ഗാനില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് താരങ്ങളുമായി സംസാരിച്ചിട്ടില്ല. എന്നാല്‍ താരങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് എസ്ആര്‍ച് ടീമിന്റെ സിഇഒ കെ ഷണ്‍മുഖം വ്യക്തമാക്കി. ഈ മാസം 31ഓടെ ടീം യുഎഇയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ റാഷിദ് ഖാന്‍ ഐപിഎല്‍ കളിക്കുന്നത് സംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നു. അഫ്ഗാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കുടുംബത്തെ വിട്ട് റാഷിദ് ഐപിഎല്‍ കളിക്കാന്‍ എത്തുന്ന കാര്യം ഉറപ്പില്ലെന്നായിരുന്നു പീറ്റേഴ്‌സന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് എസ്ആര്‍എച് ടീം താരങ്ങള്‍ കളിക്കാനെത്തുമെന്ന് വ്യക്തമാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com