ടി20യില്‍ പുതിയ നാഴികക്കല്ല്; രണ്ടാമത്തെ ഇന്ത്യന്‍ താരം, ജഡേജ എലീറ്റ് ക്ലബില്‍

നേട്ടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍
Ravindra Jadeja wicket celebration
Ravindra Jadejax
Updated on
1 min read

ഗുവാഹത്തി: ടി20 ക്രിക്കറ്റില്‍ അനുപമ നാഴികക്കല്ല് താണ്ടി രാജസ്ഥാന്‍ റോയല്‍സ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ 24 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജഡേജ ടി20 ഫോര്‍മാറ്റില്‍ 4000 റണ്‍സ് തികച്ചു.

ഈ നേട്ടം സ്വന്തമാക്കിയതോടെ മറ്റൊരു ശ്രദ്ധേയ റെക്കോര്‍ഡിന്റെ എലീറ്റ് പട്ടികയിലും ജഡേജ തന്റെ പേരെഴുതി ചേര്‍ത്തു. ടി20 ഫോര്‍മാറ്റില്‍ 4000 റണ്‍സും 200 വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ജഡേജ മാറി. ഹര്‍ദിക് പാണ്ഡ്യയാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍.

Ravindra Jadeja wicket celebration
'ഡിയര്‍ വൈഭവ്, വെല്‍ഡണ്‍'; വിസ്മയ ബാറ്റിങ് കണ്ട്, 15കാരന്റെ തൊപ്പിയില്‍ കോഹ്‌ലി കുറിച്ചു

ടി20 ഫോര്‍മാറ്റില്‍ താരത്തിന്റെ നേട്ടം 4016 റണ്‍സായി. 238 വിക്കറ്റുകളും ജഡേജയ്ക്കുണ്ട്. 5 അര്‍ധ സെഞ്ച്വറികളും ടി20 ഫോര്‍മാറ്റില്‍ ജഡേജ സ്വന്തമാക്കിയിട്ടുണ്ട്.

Ravindra Jadeja wicket celebration
'ഭായ്, നന്ദി ഞങ്ങളെ നയിച്ചതിന്, പ്രചോദിപ്പിച്ചതിന്, സൗഹൃദത്തിന്'... രോഹിതിനോട് ഹര്‍ദിക് (വിഡിയോ)
Summary

Ravindra Jadeja became only the second Indian after Hardik Pandya to complete the double of 4000 runs and 200 wickets in T20 cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com