'ബെന്‍ സ്റ്റോക്ക്‌സിന് തുല്യമാണ് രവീന്ദ്ര ജഡേജ, ഇന്ത്യ നാലാമത് ബാറ്റ് ചെയ്യിക്കണം'

ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍ എന്ന നിലയിലാണ് രവീന്ദ്ര ജഡേജയെ പലരും കാണുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മറ്റ് പല ബാറ്റ്‌സ്മാന്മാരേക്കാളും നന്നായി ജഡേജ ബാറ്റ് ചെയ്യുന്നു
ഹാഫ് സെഞ്ചുറി ആഘോഷിക്കുന്ന ജഡേജ/ ചിത്രം: ട്വിറ്റർ
ഹാഫ് സെഞ്ചുറി ആഘോഷിക്കുന്ന ജഡേജ/ ചിത്രം: ട്വിറ്റർ
Updated on: 
1 min read

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സിന് ഒപ്പം എടുത്ത് പറയേണ്ട പേരാണ് രവീന്ദ്ര ജഡേജയുടേത് എന്ന് ഇന്ത്യന്‍ മുന്‍ താരം ദീപ്ദാസ് ഗുപ്ത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മറ്റ് പല ബാറ്റ്‌സ്മാന്മാരേക്കാളും നന്നായി ജഡേജ ബാറ്റ് ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍ എന്ന നിലയിലാണ് രവീന്ദ്ര ജഡേജയെ പലരും കാണുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മറ്റ് പല ബാറ്റ്‌സ്മാന്മാരേക്കാളും നന്നായി ജഡേജ ബാറ്റ് ചെയ്യുന്നു. എല്ലാ ഫോര്‍മാറ്റിലും റണ്‍സ് കണ്ടെത്തുന്നു. ഈ അടുത്ത് ടെസ്റ്റ് റാങ്കിങ്ങില്‍ മുന്‍ നിരയിലേക്കും ജഡേജ എത്തി, ദീപ് ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. 

ഇപ്പോള്‍ ബാറ്റ് ചെയ്യുന്ന വിധം നോക്കുമ്പോള്‍ ബെന്‍ സ്‌റ്റോക്ക്‌സിനൊപ്പം ചേര്‍ത്ത് വെക്കേണ്ട പേരാണ് രവീന്ദ്ര ജഡേജയുടേത്. ഐപിഎല്ലിന്റെ സമയത്തും ഞാന്‍ പറഞ്ഞിരുന്നു, എന്തുകൊണ്ട് നാലാം സ്ഥാനത്ത് ജഡേജയെ ബാറ്റ് ചെയ്യിച്ചുകൂടാ എന്ന്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഒന്നില്‍ അധികം ട്രിപ്പില്‍ സെഞ്ചുറികള്‍ ജഡേജയുടെ പേരിലുണ്ട്. റണ്‍സ് കണ്ടെത്തുക അത്ര എളുപ്പമല്ല. 

സൗരാഷ്ട്രയ്ക്ക് വേണ്ടി നാലാം സ്ഥാനത്താണ് ജഡേജ ബാറ്റ് തെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഏഴ്, എട്ട് ആവും സ്ഥാനും. ബാറ്റ്‌സ്മാന്‍ ആവണം എന്നാണ് ജഡേജ ആഗ്രഹിച്ചിരുന്നത്. 2017ല്‍ ജഡേജയെ ടീം ഒഴിവാക്കി. എന്നാല്‍ ടീമിന് കൂടുതല്‍ ഉപകാരപ്രദമാവും വിധത്തില്‍ മാറ്റം വരുത്തിയാണ് ജഡേജ തിരിച്ചെത്തിയത് എന്നും ദീപ് ദാസ് ഗുപ്ത പറഞ്ഞു. 

ബാറ്റിങ്ങില്‍ എപ്പോഴും ജഡേജ കഴിവ് കാണിച്ചിരുന്നു. എന്നാല്‍ ആദ്യം കൂറ്റന്‍ ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ വിക്കറ്റിന് ജഡേജ വില കൊടുക്കുന്നു. ബാറ്റ്‌സ്മാനെ പോലെയാണ് ജഡേജ ചിന്തിക്കുന്നതും ബാറ്റ് ചെയ്യുന്നതും. അതാണ് ജഡേജയുടെ ബാറ്റിങ്ങില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കണ്ട ബാറ്റിങ് മാറ്റത്തിന് പിന്നില്‍...ഇന്ത്യന്‍ മുന്‍ താരം പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com