ഇന്ന് ജോര്‍ജിയ വേരം, അന്ന് എബി ഡിവില്ല്യേഴ്‌സ്! വണ്ടറടിപ്പിച്ച ഫീല്‍ഡിങ് (വീഡിയോ)

സാമ്യത ചൂണ്ടിക്കാട്ടി ആര്‍സിബി ഫാന്‍സ്
ജോര്‍ജിയ വേരം, എബി ഡിവില്ല്യേഴ്‌സ്
ജോര്‍ജിയ വേരം, എബി ഡിവില്ല്യേഴ്‌സ്ട്വിറ്റര്‍
Updated on
1 min read

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിനിടെ ഒരു അമ്പരപ്പിച്ച ഫീല്‍ഡിങ് പ്രകടനം അരങ്ങേറി. ആര്‍സിബി താരം ജോര്‍ജിയ വേരമിന്റെ മിന്നും ഫീല്‍ഡിങാണ് ആരാധകരെ ത്രില്ലടിപ്പിച്ചത്.

സിക്‌സര്‍ തടയാനായി വേരം നടത്തിയ അക്രോബാറ്റിക്ക് ശ്രമമാണ് ഫാന്‍സിന്റെ കൈയടി നേടുന്നത്. വായുവില്‍ ഉയര്‍ന്നു പൊങ്ങി താരം നടത്തിയ ശ്രമത്തെ ആര്‍സിബി ആരാധകര്‍ ഉപമിക്കുന്ന ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്‌സിന്റെ പ്രകടനത്തോടാണ്. സമാന രീതിയില്‍ ഐപിഎല്ലില്‍ ഡിവില്ല്യേഴ്‌സിന്റെ ഒരു അക്രോബാറ്റിക്ക് ശ്രമം ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷെഫാലി വര്‍മ സിക്‌സിലേക്ക് ലക്ഷ്യം വച്ച് പറത്തിയ ഷോട്ടാണ് വേരം അസാമാന്യ മികവില്‍ തടുത്തത്. 2018ലെ ഐപിഎല്‍ പോരാട്ടത്തിലാണ് ഡിവില്ല്യേഴ്‌സിന്റെ പ്രകടനം. രണ്ട് പ്രകടനങ്ങളും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു എന്നതും ശ്രദ്ധേയമായി.

ജോര്‍ജിയ വേരം, എബി ഡിവില്ല്യേഴ്‌സ്
ടി20 ലോകകപ്പ് മോഹവും ഉപേക്ഷിക്കാം; ഇഷാനും ശ്രേയസിനും 'അടുത്ത പണി'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Image of MM Mani
Police Station Brutality CCTV Visuals
Kichu Sudhi, Renu
Yashasvi Jaiswal Ajinkya Rahane
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com