കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമിന്‍സ്/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ
കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമിന്‍സ്/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ

റണ്‍ അപ്പിനായി ഒരുങ്ങി, പൊടുന്നനെ മനസ് മാറ്റി പെയ്ന്‍; ഗ്രീനിന്റെ അരങ്ങേറ്റം അസ്വസ്ഥതയോടെ

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 17ാം ഓവറിലാണ് കാമറൂണ്‍ ഗ്രീനിന്റെ കൈകളിലേക്ക് പെയ്ന്‍ പന്ത് നല്‍കിയത്
Published on

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സന്തോഷത്തില്‍ നില്‍ക്കുകയായിരുന്നു എങ്കിലും പേസര്‍ കാമറൂണ്‍ ഗ്രീനിന്റെ തുടക്കം അല്‍പ്പം അസ്വസ്ഥതയോടെയായി. അരങ്ങേറ്റം കുറിച്ച് പന്തെറിയാന്‍ തയ്യാറെടുത്ത് റണ്‍ അപ്പിനായി ഗ്രീന്‍ ഒരുങ്ങുന്ന സമയം പന്തെറിയാന്‍ കമിന്‍സിനോട് തന്നെ പെയ്ന്‍ നിര്‍ദേശിച്ചു.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 17ാം ഓവറിലാണ് കാമറൂണ്‍ ഗ്രീനിന്റെ കൈകളിലേക്ക് പെയ്ന്‍ പന്ത് നല്‍കിയത്. എന്നാല്‍ അവസാന നിമിഷം പെയ്ന്‍ തന്റെ മനസ് മാറ്റി. കമിന്‍സിനോട് സ്‌പെല്‍ തുടരാന്‍ പെയ്ന്‍ നിര്‍ദേശിച്ചു. ഇതോടെ പന്തെറിയാന്‍ തയ്യാറായി നിന്ന ഗ്രീന്‍, കമിന്‍സിന്റെ കൈകളിലേക്ക് പന്ത് നല്‍കി ചിരിയോടെ മടങ്ങി.

പന്തെറിയാന്‍ പെയ്ന്‍ നിര്‍ദേശിച്ചപ്പോള്‍ തന്നെ ആദ്യമായി രാജ്യാന്തര മത്സരത്തില്‍ പന്തെറിയുന്നതിന്റെ അസ്വസ്ഥത ഗ്രീനില്‍ പ്രകടമായിരുന്നു. ഒടുവില്‍ ഓസ്‌ട്രേലിയയുടെ ആറ് ഇഞ്ച് ഏഴ് അടിക്കാരനാണ് പന്തെറിയാന്‍ അവസരം ലഭിച്ചത് 23ാം ഓവറില്‍. ഗ്രീന്‍ തുടങ്ങിയതാവട്ടെ നോ ബോള്‍ എറിഞ്ഞും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com