ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'വേണമെങ്കില്‍ ഞായറാഴ്ച കളിക്കാനും തയ്യാറാണ്'; ആശുപത്രി വിട്ട പെലെ പറയുന്നു

ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം സുഖം പ്രാപിക്കുന്നതായി ആരാധകരെ അറിയിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെലെ
Published on

സാവോ പോളോ: ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം സുഖം പ്രാപിക്കുന്നതായി ആരാധകരെ അറിയിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെലെ. സെപ്തംബര്‍ ആദ്യ വാരമാണ് അദ്ദേഹം കുടലിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയക്ക് വിധേയനായത്. 

ദൈവത്തിന് നന്ദി, ഞാന്‍ സുഖം പ്രാപിക്കുന്നു. ഞായറാഴ്ച കളിക്കാന്‍ വരെ ഞാന്‍ തയ്യാറാണ്, ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ തമാശ നിറച്ച് പെലെ പറയുന്നു. രണ്ടാഴ്ച മാത്രം മുന്‍പാണ് അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലേക്ക് എത്തിയത്. 

എല്ലാ ഗൗരവത്തോടേയും പറയുന്നു, എല്ലാത്തിനും നിങ്ങള്‍ എല്ലാവര്‍ക്കും നന്ദി. കരുത്തും ആലിംഗനങ്ങളും നല്‍കിയ എല്ലാവര്‍ക്കും നന്ദി എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. പെലെയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചത്. 

സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ഓഗസ്റ്റ് 31നാണ് പെലെയെ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ പരിശോധനയില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. വന്‍കുടലിന്റെ വലത് ഭാഗത്തായുണ്ടായ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com