real madrid
റയല്‍ മാഡ്രിഡ് ടീം കപ്പുമായി എഎഫ്പി

വെംബ്ലിയില്‍ വെള്ളക്കുപ്പായക്കാര്‍ തന്നെ രാജാക്കന്‍മാര്‍; ചാമ്പ്യന്‍സ് ലീഗില്‍ റയലിന് 15ാം കിരീടം

ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോള്‍ നേടിയത്.
Published on

ലണ്ടന്‍: വെംബ്ലി സ്റ്റേഡിയത്തിന്റെ ആരവങ്ങളില്‍ റയല്‍ ഒരിക്കല്‍ കൂടി ഉച്ചത്തില്‍ പറഞ്ഞു തങ്ങളാണ് യൂറോപ്പിന്റെ രാജാക്കന്‍മാരെന്ന്. മഞ്ഞക്കുപ്പായത്തില്‍ ഡോര്‍ട്മുണ്ടിനെ ഹൃദയത്തില്‍ കൊണ്ടുനടന്നവരുടെ കണ്ണ് നനഞ്ഞു. അവര്‍ വേദയോടെ പരാജയത്തെ ഉള്‍ക്കൊള്ളുന്നത് കാണാമായിരുന്നു. യൂറോ കപ്പില്‍ ബൊറൂസിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് വിജയഭേരി മുഴക്കിയത്. റയലിന്റെ 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോള്‍ നേടിയത്.

കളിയുടെ ആദ്യ മിനിറ്റുകളില്‍ കളം നിറഞ്ഞ് കളിച്ചു ഡോര്‍ട്മുണ്ട്. പന്ത് വിട്ടുകൊടുക്കാതെ മുന്നേറാന്‍ റയലും ശ്രമിച്ചു.

20-ാം മിനിറ്റില്‍ ഡോര്‍ട്മുണ്ട് മുന്നേറാന്‍ ശ്രമിച്ചെങ്കിലും റയല്‍ പ്രതിരോധം ഗോള്‍ വഴങ്ങാന്‍ അനുവദിച്ചില്ല. 22-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഫുള്‍ക്ബര്‍ഗിനും മികച്ച അവസരം ലഭിച്ചു. എന്നാല്‍ പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നാലെ റയലും ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താനായില്ല.

രണ്ടാം പകുതിയില്‍ റയല്‍ മുന്നേറി. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഡോര്‍ട്മുണ്ടിന്റെ ഷോട്ടുകളും റയലിന്റെ ഗോള്‍ പോസ്റ്റ് വിറപ്പിച്ചു. പക്ഷേ ഗോള്‍കീപ്പര്‍ കോര്‍ട്ടുവാ മികച്ച സേവുകളുമായി റയലിന്റെ രക്ഷക്കെത്തി. അതിനിടെ 74-ാം മിനിറ്റില്‍ വെംബ്ലിയില്‍ റയലിന്റെ ആദ്യ ഗോളെത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് മികച്ച ഹെഡ്ഡറില്‍ ഡാനി കാര്‍വഹാല്‍ ഡോര്‍ട്ട്മുണ്‍ഡ് ഗോള്‍ വലകുലുക്കി. ഡോര്‍ട്മുണ്ടിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകര്‍ പിന്നെ കണ്ടത്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

real madrid
മാർക്കോ ലസ്കോവിചും ബ്ലാസ്റ്റേഴ്സ് പടി ഇറങ്ങി; അസിസ്റ്റന്റ് കോച്ചും പോയി

റയലിന്റെ നിരനിരയായ ആക്രമണങ്ങളായിരുന്നു. ബൊറൂസിയ പ്രതിരോധം ശരിക്കും നിഷ്പ്രഭമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

പിന്നാലെ ഡോര്‍ട്മുണ്ടിന്റെ കണ്ണീരുവീഴ്ത്തി റയലിന്റെ രണ്ടാം ഗോളുമെത്തി. ഡോര്‍ട്മുണ്ടിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വിനീഷ്യസ് ജൂനിയര്‍ ലക്ഷ്യം കണ്ടു. അതോടെ റയല്‍ ജയമുറപ്പിച്ചു. അവസാന നിമിഷം ഡോര്‍ട്മുണ്ടിന്റെ വലകുലുക്കിയെങ്കിലും ഓഫ്സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. വൈകാതെ റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതോടെ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com