സൂര്യകുമാർ യാദവ് ടി20 ടീമിന് 'പുറത്ത്'; നായകസ്ഥാനത്തേക്ക് ഇവരിൽ ഒരാൾ

സ്വന്തം മണ്ണിൽ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് വെറും മൂന്നു മാസം പിന്നിടുമ്പോഴാണ് സൂര്യകുമാറിനെതിരെ ബിസിസിഐ നടപടി എടുത്തിരിക്കുന്നത്.
Suryakumar Yadav
Reports Claim BCCI Removes Suryakumar Yadav as India’s T20 Captain.@icc
Edited By:
Updated on
1 min read

മുംബൈ:  ടി20 ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ നീക്കിയതായി റിപ്പോർട്ട്. ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ടീമിൽ നിന്നും താരത്തെ ഒഴിവാക്കും. സ്വന്തം മണ്ണിൽ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് വെറും മൂന്നു മാസം പിന്നിടുമ്പോഴാണ് സൂര്യകുമാറിനെതിരെ ബിസിസിഐ നടപടി എടുത്തിരിക്കുന്നത്.

Suryakumar Yadav
പ്രഥമ പരിഗണന ലോകകപ്പിന്; അടുത്ത ഐപിഎല്‍ കളിച്ചേക്കില്ലെന്ന് കമ്മിന്‍സ്; സണ്‍റൈസേഴ്‌സിന് തിരിച്ചടി

സൂര്യകുമാറിന്റെ ഫോമില്ലായ്മയാണ് കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഈ വർഷത്തെ ഐപിഎല്ലിലും മോശം പ്രകടനമാണ് സൂര്യകുമാർ പുറത്തെടുത്തത്. രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതൊഴിച്ചാൽ ഈ സീസണിൽ 13 ഇന്നിംഗ്സുകളിൽ നിന്ന് വെറും 270 റൺസ് മാത്രമാണ് സൂര്യയ്ക്ക് നേടാനായത്.

Suryakumar Yadav
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: സൽമാൻ നിസാർ കേരളത്തെ നയിക്കും

സൂര്യകുമാറിന് പകരം രണ്ട് പേരുകളാണ് ബിസിസിഐയുടെ മുന്നിൽ ഉള്ളത്. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ. ഇവരിൽ ഒരാൾ നായകൻ ആകുമെന്നാണ് സൂചന. ഈ മാസം നടക്കുന്ന അയർലൻഡ് പര്യടനത്തോടെ ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിന്‍റെ പുതിയ നായകനായി ചുമതലയേറ്റെടുക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Summary

Reports Claim BCCI Removes Suryakumar Yadav as India’s T20 Captain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com