കമന്ററി ബോക്‌സിലിരുന്ന് റിക്കി പോണ്ടിങ് പറഞ്ഞു തീര്‍ന്നില്ല, ദാ കിടക്കുന്നു പൃഥ്വിയുടെ വിക്കറ്റ്!

പൃഥ്വി ഷായുടെ പിഴവ് പോണ്ടിങ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ അതേ രീതിയില്‍ ഇന്ത്യന്‍ യുവ താരം വിക്കറ്റ് കളയുകയായിരുന്നു
പൃഥ്വി ഷാ, മിച്ചല്‍ സ്റ്റാര്‍ക്ക്/ഫോട്ടോ: എപി
പൃഥ്വി ഷാ, മിച്ചല്‍ സ്റ്റാര്‍ക്ക്/ഫോട്ടോ: എപി
Updated on: 
1 min read

അഡ്‌ലെയ്ഡ്: കമന്ററി ബോക്‌സിലിരുന്ന് റിക്കി പോണ്ടിങ് പറഞ്ഞ് തീര്‍ന്നില്ല...അതേ വിധത്തില്‍ പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയ. പൃഥ്വി ഷായുടെ പിഴവ് പോണ്ടിങ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ അതേ രീതിയില്‍ ഇന്ത്യന്‍ യുവ താരം വിക്കറ്റ് കളയുകയായിരുന്നു.

ബാറ്റിനും പാഡിനും ഇടയില്‍ പലപ്പോഴും പൃഥ്വി ഷാ ഗ്യാപ്പ് ഇടുന്നുണ്ട്. അതാവും ഓസ്‌ട്രേലിയ ലക്ഷ്യം വെക്കുക. ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ ഡെലിവറി എറിയാന്‍ സ്റ്റാര്‍ക്ക് ഒരുങ്ങുന്ന സമയം കമന്ററി ബോക്‌സില്‍ ഇരുന്ന് റിക്കി പോണ്ടിങ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ആ ഡെലിവറിയില്‍ പൃഥ്വി ഷായുടെ ബാറ്റിനും പാഡിനും ഇടയിലൂടെ പന്ത് സ്റ്റംപ് ഇളക്കി.

പൃഥ്വി ഷായുടെ ടെസ്റ്റ് കരിയറിലെ ആദ്യ ഡക്കാണ് ഇത്. സ്റ്റാര്‍ക്കിന്റെ ഗുഡ് ലെങ്ത് ഡെലിവറിയില്‍ കവറിലേക്ക് കളിക്കാനായിരുന്നു പൃഥ്വിയുടെ ശ്രമം. എന്നാല്‍ ഇന്‍സൈഡ് എഡ്ജ് ആയി പന്ത് സ്റ്റംപ് ഇളക്കി. ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ മത്സരത്തിലുംം പൃഥ്വി മോശം ഫോമിലാണ് കളിച്ചത്. 0,19,40,3 എന്നതാണ് സന്നാഹ മത്സരത്തിലെ പൃഥ്വിയുടെ സ്‌കോര്‍.

എന്നാല്‍ പൃഥ്വിയേക്കാള്‍ ഭേദപ്പെട്ട പ്രകടനം ഗില്‍ പുറത്തെടുത്തിരുന്നു. 0,29,43,65 എന്നതാണ് ഗില്ലിന്റെ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലെ സ്‌കോര്‍. ഐപിഎല്ലിലും രണ്ടോ മൂന്നോ ഇന്നിങ്‌സുകളില്‍ ഒഴികെ മികച്ച പ്രകടനം പുറത്തെടുത്താന്‍ പൃഥ്വി ഷായ്ക്ക് കഴിഞ്ഞിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com