ഡിആര്‍എസ് എടുക്കാന്‍ രഹാനെയോട് വാദിച്ച് റിഷഭ് പന്ത്; ചിരിയടക്കാനാവാതെ രോഹിത് ശര്‍മ 

ആദ്യ ദിനത്തിലെ അവസാന സെഷനില്‍ റിവ്യു എടുക്കാന്‍ രഹാനെയോട് അപേക്ഷിക്കുകയായിരുന്നു പന്ത്
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെടുന്ന റിഷഭ് പന്ത്/വീഡിയോ ദൃശ്യം
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെടുന്ന റിഷഭ് പന്ത്/വീഡിയോ ദൃശ്യം
Updated on: 
1 min read

ബ്രിസ്‌ബെയ്ന്‍: വിക്കറ്റിന് പിന്നില്‍ ഊര്‍ജസ്വലനാണ് ഇന്ത്യയുടെ യുവ താരം റിഷഭ് പന്ത്. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ ആദ്യ ദിനം രസകരമായ സംഭവവും വിക്കറ്റിന് പിന്നില്‍ നിന്ന് റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായി. 

ആദ്യ ദിനത്തിലെ അവസാന സെഷനില്‍ റിവ്യു എടുക്കാന്‍ രഹാനെയോട് അപേക്ഷിക്കുകയായിരുന്നു പന്ത്. പന്തിന്റെ പെരുമാറ്റം കണ്ട് ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് ചിരിയടക്കാനുമായില്ല. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 84ാം ഓവറില്‍ ടി നടരാജന്റെ ഡെലിവറിയിലാണ് സംഭവം. പെയ്ന്‍ ഔട്ട്‌സൈഡ് എഡ്ജ് ആയെന്ന് തോന്നിച്ചെങ്കിലും ബാറ്റില്‍ സ്പര്‍ശിക്കാതെയാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തിയത്. ഇവിടെ പന്ത് മാത്രം അമ്പയറോട് അപ്പീല്‍ ചെയ്തു. 

റിവ്യു എടുക്കാന്‍ റിഷഭ് പന്ത് രഹാനെയോട് തുടരെ ആവശ്യപ്പെട്ടെങ്കിലും രഹാനെ തയ്യാറായില്ല. ഈ സമയം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു രഹാനെ പന്തിനെ കളിയാക്കി ചിരിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇതിന്റെ വീഡിയോ പങ്കുവെച്ച് എത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com