ഡിആര്‍എസ് കോളുകളിലെ പിഴവിന്റെ ഉത്തരവാദി റിഷഭ് പന്ത്; നിരാശപ്പെടുത്തിയതായി ആര്‍ അശ്വിന്‍

വരും നാളുകളില്‍ ഡിആര്‍എസ് അപ്പീലുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ മികവ് കാണിക്കാന്‍ ശ്രമിക്കുമെന്നും അശ്വിന്‍ പറഞ്ഞു
ഋഷഭ് പന്ത്/ഫയല്‍ ചിത്രം
ഋഷഭ് പന്ത്/ഫയല്‍ ചിത്രം
Updated on: 
1 min read

ചെന്നൈ: ഡിആര്‍എസ് എടുക്കുന്നത് സംബന്ധിച്ച റിഷഭ് പന്തിന്റെ അഭിപ്രായങ്ങള്‍ തന്നെ പ്രതികൂലമായി ബാധിച്ചതായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. വരും നാളുകളില്‍ ഡിആര്‍എസ് അപ്പീലുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ മികവ് കാണിക്കാന്‍ ശ്രമിക്കുമെന്നും അശ്വിന്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിന്‍-കോഹ്‌ലി സഖ്യത്തിന്റെ ഡിആര്‍എസ് കോളുകളില്‍ പലതും പിഴച്ചിരുന്നു. എന്നാല്‍ ഈ പിഴവുകളുടെ ഉത്തരവാദി താന്‍ മാത്രമല്ലെന്നാണ് അശ്വിന്‍ പറയുന്നത്. ഡെലിവറിയുടെ ആംഗിളും, ബൗണ്‍സും കണക്കു കൂട്ടി പറയുന്നതില്‍ റിഷഭ് പന്തില്‍ നിന്ന് വേണ്ട സഹായം ലഭിക്കുന്നില്ലെന്ന് അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പ് എന്റെ ഡിആര്‍എസ് കോളുകളില്‍ പ്രശ്‌നമില്ലായിരുന്നു. കാരണം ഡിആര്‍എസ് എടുക്കുമ്പോള്‍ അവിടെ വിക്കറ്റ് കീപ്പറുടെ ഭാഗത്ത് നിന്നും സഹായം വരണം. പന്ത് ലൈനിലാണോ അല്ലയോ കുത്തിയതെന്ന് എനിക്ക് അറിയാനാവും. എന്നാല്‍ ബൗണ്‍സ്, ഞാന്‍ എറിയുന്ന ആംഗിളില്‍ നിന്നുള്ള ലൈന്‍ എന്നിവയില്‍ വിക്കറ്റ് കീപ്പറുടെ സഹായം വേണം. എന്നാല്‍ അവിടെയെല്ലാം നിരവധി തവണ റിഷഭ് പന്ത് എന്നെ നിരാശപ്പെടുത്തി, അശ്വിന്‍ പറയുന്നു.

റിഷഭ് പന്തിനെ അടുത്ത് വിളിച്ച് ഞാന്‍ പറഞ്ഞു, നമുക്ക് സംസാരിക്കാം, കാരണം ഞാന്‍ ഡിആര്‍എസ് എടുക്കുന്നതില്‍ രവി ശാസ്ത്രിക്ക് ചില പരാതികളുണ്ട്...വരും നാളുകളില്‍ ഡിആര്‍എസ് കോളുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഞാന്‍ ശ്രമിക്കും, ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com