'പരിക്കില്‍ റിസ്ക് എടുക്കേണ്ട'- മൂന്നാം ദിനത്തിലും ഗ്രൗണ്ടില്‍ ഇറങ്ങാതെ ഋഷഭ് പന്ത്

2022ല്‍ കാര്‍ അപകടത്തില്‍ നിരവധി ശസ്ത്രക്രിയ നടത്തിയ കാല്‍ മുട്ടില്‍ തന്നെയാണ് താരത്തിനു പരിക്കേറ്റത്
Rishabh Pant won't keep wickets
പരിക്കേറ്റ് പന്ത്പിടിഐ
Updated on
1 min read

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഋഷഭ് പന്ത് മൈതാനത്ത് ഇറങ്ങിയില്ല. രണ്ടാം ദിനമായ ഇന്നലെ താരത്തിനു പരിക്കേറ്റിരുന്നു. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്.

വലതു കാല്‍ മുട്ടിനു പരിക്കേറ്റ പന്ത് മൈതാനം വിടുകയായിരുന്നു. ധ്രുവ് ജുറേല്‍ പകരക്കാരനായി ഗ്രൗണ്ടിലെത്തി. 37ാം ഓവറില്‍ ബോള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പന്തിനു പരിക്കേറ്റത്.

മൂന്നാം ദിനം കളിക്കിറങ്ങും മുന്‍പ് ഇന്നും പന്ത് ഗ്രൗണ്ടിലെത്തില്ലെന്നു ബിസിസിഐ വ്യക്തമാക്കിയിരുന്നു. പരിക്ക് സംബന്ധിച്ച് ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷണം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

2022ല്‍ കാര്‍ അപകടത്തെ തുടര്‍ന്നു ഗുരുതര പരിക്കേറ്റ് മാസങ്ങളോളം താരം ചികിത്സയിലായിരുന്നു. അപകടത്തിനു ശേഷം വലത് കാല്‍ മുട്ടില്‍ നിരവധി ശസ്ത്രക്രിയയും നടത്തിയിരുന്നു. അതേ ഭാഗത്താണ് ഇത്തവണയും പരിക്കേറ്റിരിക്കുന്നത്.

പരിക്കേറ്റതിനു പിന്നാലെ തന്നെ താരം മൈതാനം വിട്ടിരുന്നു. കൂടുതല്‍ സഹസികത എടുക്കേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് താരത്തിനു നിലവില്‍ വിശ്രമം നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com