90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

ഒന്നാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം
India A Team in ground
ഇന്ത്യ എ ടീം, Rishabh Pantx
Updated on
1 min read

ബംഗളൂരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ടീമിനു ജയം. 3 വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 275 റണ്‍സ് ലക്ഷ്യം ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു മറികടന്നു.

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 309 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ 199 റണ്‍സ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 234 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ 7ന് 277 റണ്‍സ്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ തിരിച്ചടിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ 113 പന്തുകള്‍ നേരിട്ട് 11 ഫോറും 4 സിക്‌സും സഹിതം 90 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് മുന്നില്‍ നിന്നു നയിച്ച് ആഘോഷിച്ചു. ആയുഷ് ബദോനി (34), രജത് പടിദാര്‍ (28), അന്‍ഷുല്‍ കാംബോജ് (37), തനുഷ് കൊടിയാന്‍ (23), മാനവ് സുതര്‍ (20) എന്നിവര്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

India A Team in ground
കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ആയുഷ് മാത്രെ അര്‍ധ സെഞ്ച്വറി നേടി. താരം 65 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ പന്തിനു ഫോമിലെത്താനായില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരം ഇന്ത്യയുടെ ടോപ് സ്‌കോററായി.

രണ്ടിന്നിങ്‌സിലുമായി തനുഷ് കൊടിയാന്‍ ദക്ഷിണാഫ്രിക്കയുടെ 8 വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ അന്‍ഷുല്‍ കാംബോജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

India A Team in ground
'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം
Summary

Rishabh Pant: India A now leads the two-match series 1-0.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com