വീണ്ടും കത്തിക്കയറി റോബിന്‍ ഉത്തപ്പ, സെഞ്ചുറി; കേരളം മികച്ച സ്‌കോറിലേക്ക്

വിജയ് ഹസാരെ ട്രോഫിയില്‍ ഈ സീസണിലെ തന്റെ രണ്ടാമത്തെ സെഞ്ചുറി കണ്ടെത്തി റോബിന്‍ ഉത്തപ്പ നിറഞ്ഞു
ഉത്തപ്പ/ ട്വിറ്റർ
ഉത്തപ്പ/ ട്വിറ്റർ
Updated on: 
1 min read

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേയ്‌ക്കെതിരെ കേരളം മികച്ച സ്‌കോറിലേക്ക്. വിജയ് ഹസാരെ ട്രോഫിയില്‍ ഈ സീസണിലെ തന്റെ രണ്ടാമത്തെ സെഞ്ചുറി കണ്ടെത്തി റോബിന്‍ ഉത്തപ്പ നിറഞ്ഞു. 

103 പന്തില്‍ 8 ഫോറും 5 സിക്‌സും പറത്തിയാണ് ഉത്തപ്പ സെഞ്ചുറി പിന്നിട്ടത്. ഒഡിഷയ്‌ക്കെതിരെ 85 പന്തില്‍ 107 റണ്‍സ് നേടിയ ഉത്തപ്പ, ഒഡീഷയ്ക്ക് എതിരെ 55 പന്തില്‍ 81 റണ്‍സായിരുന്നു അടിച്ചെടുത്തത്. റെയില്‍വേസിന് എതിരെ സെഞ്ചുറി പിന്നിട്ട് തൊട്ടടുത്ത പന്തില്‍ ഉത്തപ്പയെ ശിവം ചൗധരി മടക്കി. 193ലേക്ക് സ്‌കോര്‍ എത്തിയപ്പോഴാണ് കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 

റെയില്‍വേസിന് എതിരെ 31 ഓവറിലേക്ക് കളി എത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എന്ന നിലയിലാണ് കേരളം. 87 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സുമായി 86 റണ്‍സോടെ വിഷ്ണു വിനോദ് ക്രീസില്‍ നില്‍ക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

ind bowlers sunil gavaskar
bcci selection panel
Sanju Samson after completing 50 vs West Indies
Keemo Paul celebrates a wicket with Shai Hope
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com