

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമമെന്ന റെക്കോര്‍ഡ് നേട്ടവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിലാണ് പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയെ മറികടന്നത്.
അഫ്രീദിയുടെ 50 സിക്‌സര്‍ എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഇന്ത്യയുടെ ഇടംകൈയന്‍ ബാറ്റര്‍ക്ക് രണ്ട് സിക്‌സറുകള്‍ കൂടി വേണമായിരുന്നു. വെല്ലിംഗ്ടണിലെ ഹെന്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ, 28 പന്തില്‍ 23 റണ്‍സ് നേടിയ രോഹിതിന്റെ ഇന്നിങ്‌സില്‍ രണ്ട് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ രോഹിത് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.
ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണ്‍ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ആദ്യ സിക്‌സര്‍. തുടര്‍ന്ന് ഒന്‍പതാം ഓവറില്‍ ഒരിക്കല്‍കൂടി ജാമിസണെ രോഹിത് സിക്‌സര്‍ പറത്തി. 36 ഏകദിനങ്ങളിലായി 34 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 51 സിക്‌സര്‍ പറത്തിയത്. ഷാഹിദ് അഫ്രീദി 38 ഏകദിനങ്ങളില്‍ 35 ഇന്നിങ്‌സുകളില്‍ നിന്നാണ് 50 സിക്‌സറുകള്‍ നേടിയത്. രോഹിതിനും അഫ്രീദിക്കും തൊട്ടുപിന്നിലായി ക്രിസ് ഗെയിലും ജയസൂര്യയുമാണ്. ഇരുവരും യഥാക്രമം 45-ഉം 41-ഉം സിക്‌സറുകളോടെയാണ് തങ്ങളുടെ ഏകദിന കരിയര്‍ അവസാനിപ്പിച്ചത്.
ന്യൂസിലന്‍ഡ് പേസര്‍ ജാമിസണ്‍ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ആദ്യ സിക്‌സര്‍. തുടര്‍ന്ന് ഒന്‍പതാം ഓവറില്‍ ഒരിക്കല്‍കൂടി ജാമിസണെ രോഹിത് സിക്‌സര്‍ പറത്തി. 36 ഏകദിനങ്ങളിലായി 34 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 51 സിക്‌സര്‍ പറത്തിയത്. ഷാഹിദ് അഫ്രീദി 38 ഏകദിനങ്ങളില്‍ 35 ഇന്നിങ്‌സുകളില്‍ നിന്നാണ് 50 സിക്‌സറുകള്‍ നേടിയത്. രോഹിതിനും അഫ്രീദിക്കും തൊട്ടുപിന്നിലായി ക്രിസ് ഗെയിലും ജയസൂര്യയുമാണ്. ഇരുവരും യഥാക്രമം 45-ഉം 41-ഉം സിക്‌സറുകളോടെയാണ് തങ്ങളുടെ ഏകദിന കരിയര്‍ അവസാനിപ്പിച്ചത്.
ഏകദിനത്തിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ള രോഹിത്, ന്യൂസിലന്‍ഡിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 85 സിക്സറുകള്‍ നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിതിന് ഇനി മൂന്ന് സിക്‌സറുകള്‍ കൂടി മതി. പരമ്പരയില്‍ ഇനിയും മൂന്ന് മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്
കിവികള്‍ക്കെതിരെ മൂന്ന് ഫോര്‍മാറ്റുകളിലുമായി കളിച്ച 51 മത്സരങ്ങളിലെ 57 ഇന്നിംഗ്‌സുകളില്‍ നിന്നായി 87 സിക്സറുകളാണ് ഗെയ്ല്‍ അടിച്ചു കൂട്ടിയത്. അതേസമയം, രോഹിതിന്റെ പേരില്‍ 62 മത്സരങ്ങളിലെ 68 ഇന്നിംഗ്‌സുകളില്‍ നിന്നായി നിലവില്‍ 85 സിക്സറുകളാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates