രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്‍ലി; ​തീരാതെ ​ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന വിജയം ആഘോഷിച്ച് ഇന്ത്യൻ ടീം
Rohit Sharma Gautam Gambhir In Intense Chat Virat Kohli Skips Celebrations
Virat Kohli
Updated on
1 min read

റാഞ്ചി: ​ടെസ്റ്റ് മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ വിജയം ഇന്ത്യയെ സംബന്ധിച്ച് മധുര പ്രതികാരമായിരുന്നു. അതിന്റെ ആഘോഷം ഡ്രസിങ് റൂമിലും കണ്ടു. മത്സര ശേഷം ടീം താമസിച്ച ഹോട്ടലിൽ വൻ ആഘോഷമായിരുന്നു. ഹോട്ടൽ അധികൃതർ താരങ്ങൾക്കായി വലിയ കേക്കും ഒരുക്കിയിരുന്നു. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

ക്യാപ്റ്റൻ കെഎൽ രാഹുൽ ഹോട്ടൽ ലോബിയിൽ സമ്മാനമായി ലഭിച്ച കേക്ക് മുറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രാഹുൽ കേക്ക് മുറിക്കുമ്പോൾ ടീം അം​ഗങ്ങളെല്ലാം ചുറ്റും നിൽക്കാനായി വരുന്നു. വിഡിയോയുടെ തുടക്കത്തിൽ കോച്ച് ​​ഗൗതം ​ഗംഭീറും രോഹിത് ശർമയും ലോബിയിൽ നിന്നു സംസാരിക്കുന്നതും കാണാം. മത്സര ശേഷം ഡ്രസിങ് റൂമിൽ വച്ച് ​ഗംഭീറും രോഹിതും സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ലോബിയിലുമുണ്ടായത്.

Rohit Sharma Gautam Gambhir In Intense Chat Virat Kohli Skips Celebrations
ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു; ബറോഡയ്ക്കായി ടി20 കളിക്കും

അതിനിടെ സെഞ്ച്വറി നേടി ടീം വിജയത്തിൽ നിർണായക പങ്ക് വഹിച്ച വിരാട് കോഹ്‍ലി അവിടെ നിൽക്കാതെ കേക്ക് മുറിക്കുന്ന രാഹുലിനെ കടന്നു പോകുന്നു. ജീവനക്കാർ അദ്ദേഹത്തെ വിളിച്ചെങ്കിലും കോഹ്‍ലി ഇല്ലെന്നു കൈ കൊണ്ടു കാണിച്ചു കടന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

പരിശീലകൻ ​ഗംഭീറുമായി കോഹ്‍ലിയും രോഹിതും അകൽച്ചയിലാണെന്ന വാർത്തകൾ വരുന്നതിനിടെയാണ് പുതിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടീമിലെ പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ ബിസിസിഐ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്.

Rohit Sharma Gautam Gambhir In Intense Chat Virat Kohli Skips Celebrations
മൈൻഡ് ചെയ്യാതെ മടക്കം, ചൂടൻ വാ​ഗ്വാദം; ഗംഭീറുമായി രോഹിതും കോഹ്‍ലിയും ഉടക്കിൽ?
Summary

Virat Kohli: India's celebrations in the team hotel after the Ranchi ODI win have given fans plenty to talk about.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com