ക്യാച്ച് കൈവിട്ട് അര്‍ഷ്ദീപ് സിംഗ്, കലിപ്പടക്കാനാവാതെ രോഹിത് ശര്‍മ്മ; വിഡിയോ വൈറല്‍

ദേഷ്യം അടക്കാനാവാതെയാണ് രോഹിത് ശര്‍മ്മ പ്രതികരിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിംഗിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ആക്രമണമാണ് ഉയരുന്നത്. അര്‍ഷ്ദീപ് ഖാലിസ്ഥാനിയെന്ന് വിക്കിപീഡിയയില്‍ അടക്കം തിരുത്തിയാണ് ഒരുകൂട്ടര്‍ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ചാരസംഘടനയാണ് താരത്തിന്റെ പ്രകടനത്തിന് പിന്നിലെന്നടക്കം ആരോപിച്ചാണ് വിമര്‍ശനമുയരുന്നത്. 

മത്സരത്തില്‍ രവി ബിഷ്‌ണോയി എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ആസിഫ് അലിയെ ഷോര്‍ട് തേര്‍ഡില്‍ അര്‍ഷ്ദീപ് വിട്ടുകളഞ്ഞത്. അനായാസ ക്യാച്ച് പിടിയിലൊതുക്കാന്‍ താരത്തിനായില്ല. ആസിഫ് ഈസമയം വ്യക്തിഗത സ്‌കോര്‍ രണ്ടിലായിരുന്നു. ക്യാച്ച് നഷ്ടപ്പെടുത്തിയ രംഗം കണ്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ റിയാക്ഷനാണ് ഇപ്പോള്‍ വൈറലാകുന്നത്. ദേഷ്യം അടക്കാനാവാതെയാണ് താരം പ്രതികരിച്ചത്. 

സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റും ഒരു പന്തും ബാക്കിനില്‍ക്കേ ജയത്തിലെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER