

കാൺപുർ: ചരിത്രത്തിലെ അപൂർവമായൊരു ടെസ്റ്റ് വിജയത്തിന്റെ നിറവിലാണ് ടീം ഇന്ത്യ. ഒപ്പം ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരിയും ഇരട്ടി മധുരം ആസ്വദിക്കുന്നു. വെറും രണ്ടര ദിവസം കൊണ്ടു ഇന്ത്യ ടെസ്റ്റ് വിജയം പിടിക്കുകയായിരുന്നു. വിജയത്തിൽ നിർണായകമായത് രോഹിത് ശർമയുടെ നിർദ്ദേശമാണെന്നു പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട ആർ അശ്വിൻ. രോഹിതാണ് കുറഞ്ഞ സമയം കൊണ്ടു മത്സരം ജയിക്കാമെന്ന തന്ത്രം പറഞ്ഞതെന്നു അശ്വിൻ വ്യക്തമാക്കുന്നു.
50 ഓവറിൽ 400 റൺസ് അടിക്കാനായിരുന്നു രോഹിതിന്റെ നിർദ്ദേശം. അദ്ദേഹം ഓപ്പണറായി ഇറങ്ങി ആദ്യ പന്ത് തന്നെ സിക്സർ പറത്തി. പിന്നാലെ എത്തുന്നവർക്ക് മുന്നിൽ അതോടെ മറ്റു വഴികളില്ലാതായെന്നും അവരും ആക്രമിച്ചു കളിച്ചെന്നും അശ്വിൻ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'യശസ്വി ജയ്സ്വാൾ എങ്ങനെയായിരിക്കും കളിക്കുക എന്ന കാര്യത്തിൽ ടീമിനു ധാരണയുണ്ടായിരുന്നു. എന്നാൽ രോഹിത് ഇറങ്ങി ആദ്യ പന്ത് തന്നെ സിക്സർ തൂക്കി പറഞ്ഞ കാര്യം നടപ്പാക്കി. ക്യാപ്റ്റൻ അങ്ങനെ പ്രവർത്തിച്ചാൽ പിന്നെ സഹ ബാറ്റർമാർക്ക് മുന്നിൽ മറ്റു വഴികളില്ല. അവരും ആ ശൈലി പിന്തുടർന്നേ പറ്റു. ആദ്യ 3 ഓവറിൽ തന്നെ ടീം 50 കടന്നു. പിന്നെ തിരിഞ്ഞു നോക്കിയില്ല'- അശ്വിൻ വ്യക്തമാക്കി.
രണ്ട് ദിവസം മഴ കൊണ്ടു പോയതോടെയാണ് ടെസ്റ്റ് അനിശ്ചിതത്വത്തിൽ ആയത്. എന്നാൽ 4, 5 ദിനങ്ങൾ കാലാവസ്ഥ അനുകൂലമാക്കി. കളി വീണ്ടും തുടങ്ങിയപ്പോൾ ഇന്ത്യ അതിവേഗം റൺസടിച്ച് നേരിയ ലീഡ് പിടിച്ചു. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ 150 കടത്താതെ ഇന്ത്യ 95 റൺസ് വിജയ ലക്ഷ്യം അനായാസം സ്വന്തമാക്കി. രണ്ടര ദിവസം കൊണ്ടു മത്സരം ജയിച്ച് പരമ്പര തൂത്തുവാരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
