ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

850 ​ഗോളുകൾ! നോൺ സ്റ്റോപ്പ് സിആർ7... ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു അധ്യായം കൂടി എഴുതിച്ചേർത്ത് റൊണാൾഡോ (വീഡിയോ)

സൗ​ദി പ്രൊ ലീ​ഗിൽ അൽ ഹസമിനെതിരായ പോരാട്ടത്തിൽ 5-1ന്റെ വിജയം ടീം സ്വന്തമാക്കിയപ്പോഴാണ് അതിൽ ഒരു ​ഗോൾ സൂപ്പർ താരം വലയിലെത്തിച്ചത്
Published on

റിയാദ്: കരിയറിൽ 850 ​ഗോളുകൾ തികച്ച് പോർച്ചു​ഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യത്തിനു ക്ലബിനുമായി നേടിയ മൊത്തം ​ഗോളുകളുടെ എണ്ണമാണ് 850ൽ എത്തിയത്. കരിയറിൽ ഈ സംഖ്യ തൊടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരമെന്ന അനുപമ നേട്ടവും താരം സ്വന്തമാക്കി. 

സൗ​ദി പ്രൊ ലീ​ഗിൽ അൽ ഹസമിനെതിരായ പോരാട്ടത്തിൽ 5-1ന്റെ വിജയം ടീം സ്വന്തമാക്കിയപ്പോഴാണ് അതിൽ ഒരു ​ഗോൾ സൂപ്പർ താരം വലയിലെത്തിച്ചത്. കളിയുടെ 68ാം മിനിറ്റിലായിരുന്നു ​ഗോൾ. ഈ ​ഗോളാണ് സൂപ്പർ താരത്തിന്റെ കരിയറിലെ 850ാം ​ഗോൾ.

ലീ​ഗിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അൽ നസറിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. നിലവിൽ അവർ ആറാം സ്ഥാനത്താണ്. 

സെനഗല്‍ നായകനും സൂപ്പര്‍ താരവുമായ സാദിയോ മാനെയും അല്‍ നസറിനായി വല ചലിപ്പിച്ചു. അബ്ഗുല്‍ റഹ്മാന്‍ ഗരീബ്, അബ്ദുല്ല അല്‍ ഖൈബരി, ഒറ്റാവിയോ എന്നിവരും ടീമിനായി വല ചലിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com