ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോള്‍; ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഖത്തര്‍ ക്ലബിനെ തകര്‍ത്ത് അല്‍ നസര്‍ 

കളിയുടെ രണ്ടാം പകുതിയിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍.
ക്രിസ്റ്റ്യനോ റൊണാള്‍ഡോ/ എക്‌സ്
ക്രിസ്റ്റ്യനോ റൊണാള്‍ഡോ/ എക്‌സ്
Updated on
1 min read

റിയാദ്:  ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ നേട്ടത്തില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വിജയം. ഖത്തര്‍ ക്ലബായ അല്‍ ദുഹൈലിയെ മൂന്നിനെതിരെ നാല് ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍.

ആന്‍ഡേഴ്‌സന്റെയും സാദിയോ മാന്റെയും ഗോള്‍ നേട്ടത്തില്‍ ഒന്നാം പകുതിയില്‍ അല്‍നാസര്‍ മേല്‍ക്കോയ്മ നേടി. രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ അല്‍ നസറിന്റെ ലീഡ് വീണ്ടും ഉയര്‍ത്തി. എന്നാല്‍ അല്‍പസമയത്തിനകം രണ്ട് ഗോള്‍ ഖത്തര്‍ ക്ലബ് തിരിച്ചടിച്ചു. ഇസ്മായില്‍ മുഹമ്മദിന്റെയും അല്‍മോസ് അലിയുടെയും മികവിലായിരുന്നു അല്‍ ദുഹൈലിന്റെ ഗോളുകള്‍.

രണ്ട് ഗോളുമായി മത്സരത്തിലേക്ക് തിരിച്ചെത്തിയ അല്‍ദുഹൈലിനെതിരെ ഒന്‍പത് മിനിറ്റിനുള്ളില്‍ ക്രിസ്റ്റ്യാനോ തന്റെ രണ്ടാമത്തെ ഗോള്‍ നേടി. ഇതോടെ അല്‍നാസറിന്റെ ലീഡ് 4-2 ആയി. നാലാം ഗോളിന് ശേഷം ഉണര്‍ന്നുകളിച്ച അല്‍ ദൂഹൈലിക്കായി മൈക്കുല്‍ ഒലുംഹ ഒരു ഗോള്‍ കൂടി നേടിയെങ്കിലും വിജയം അല്‍ നസറിനൊപ്പം നിന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com