റിയാന്‍ പരാഗില്ല; ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ഋതുരാജ് ഗെയ്ക്‌വാദ്

ഋതുരാജ് ഗെയ്ക്വാദ്
ഋതുരാജ് ഗെയ്ക്വാദ്
Updated on
1 min read

മുംബൈ: ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ഋതുരാജ് ഗെയ്ക്‌വാദ്. പരിക്കേറ്റ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിന് പകരം ടീമിന്റെ വൈസ് ക്യാപ്റ്റനായാണ് ഋതുരാജ് ഇടംപിടിച്ചത്.ഹാംസ്ട്രിങിന് പരിക്കേറ്റ പരാഗ് ബംഗളുരുവിലെ സെന്റര്‍ ഓഫ് റീഹാബിലേഷനില്‍ ചികിത്സ തേടും.

ഋതുരാജ് ഗെയ്ക്വാദ്
മഴ പെയ്താൽ ഐപിഎൽ കിരീടം ആർസിബിക്കോ ടൈറ്റൻസിനോ? സാധ്യത ഇങ്ങനെ

ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ എന്നി ടീമുകള്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര മത്സരം ജൂണ്‍ 9 ന് ആരംഭിക്കും. പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ വൈസ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് പകരക്കാരനായി ഋതുരാജ് ഗെയ്ക്വാദിനെ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാഡ് (വൈസ് ക്യാപ്റ്റന്‍), പ്രിയന്‍ഷ് ആര്യ, വൈഭവ് സൂര്യവന്‍ഷി, ആയുഷ് ബധോണി, നിഷാന്ത് സിന്ധു, സൂര്യാന്‍ശ് ഷെഡ്‌ഗേ, പ്രഭ്‌സിമ്രന്‍ സിങ്, കുമാര്‍ കുശാഗ്ര, വിപ്രാജ് നിഗം, യാഷ് താക്കൂര്‍, യുദ്വീര്‍ സിങ്, അന്‍ഷുല്‍ കംബോജ്, അര്‍ഷാദ് ഖാന്‍, അന്‍കുല്‍ റോയ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com