Sabalenka
Sabalenka powers past Jovic to reach Australian Open semi-finals@AustralianOpen

ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരത്തെ അനായാസം തോൽപ്പിച്ചു; അരിന സബലേങ്ക സെമിഫൈനലിൽ

27 കാരിയായ സബലെങ്ക തുടർച്ചയായ നാലാം തവണയാണ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ എത്തുന്നത്. മൂന്നാം കിരീടം ലക്ഷ്യമിടുന്ന സെബലങ്കയ്ക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
Published on

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരമായ അരിന സബലേങ്ക സെമിഫൈനലിലെത്തി. അമേരിക്കൻ താരം ഇവാ ജോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സബലേങ്ക തോൽപ്പിച്ചത്. സ്കോർ: 6-3, 6-0.

Sabalenka
ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

27 കാരിയായ സബലെങ്ക തുടർച്ചയായ നാലാം തവണയാണ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ എത്തുന്നത്. മൂന്നാം കിരീടം ലക്ഷ്യമിടുന്ന സെബലങ്കയ്ക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ ഇവാ ശക്തമായ പ്രതിരോധം ഉയർത്തിയെങ്കിലും സെബലങ്കയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിഞിഞ്ഞില്ല. സെമിയിൽ മൂന്നാം സീഡായ കോക്കോ ഗാഫ് അല്ലെങ്കിൽ 12-ാം സീഡായ എലിന സ്വിറ്റോളിന ആയിരിക്കും സബലെങ്കയുടെ എതിരാളി.

Sabalenka
'എന്തൊരു ചീത്ത വിളിയാണ്!'- ബംഗ്ലാദേശിനെ അനുകൂലിച്ച് കുറിപ്പ്, പിന്നാലെ ഡിലീറ്റാക്കി മുന്‍ ഓസീസ് പേസര്‍

ഈ ടൂർണമെന്റിൽ യുവ താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. അത് എന്നെ വല്ലാതെ കഷ്ടപെടുത്തി. ഇവാ മികച്ച ഗെയിംആണ് പുറത്തെടുത്തത്. ഇത് എന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടാൻ സഹായിച്ചു. ജയത്തിൽ സന്തോഷമുണ്ടെന്നും മത്സരത്തിന് ശേഷം സംസാരിച്ച സബലെങ്ക പറഞ്ഞു.

Summary

Sports news: Sabalenka powers past Jovic to reach Australian Open semi-finals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com