14 വര്‍ഷം നീണ്ട കരിയറിന് വിരാമം; സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

സെനഗലിന്റെ എക്കാലത്തെയും സൂപ്പര്‍ താരമായ സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
Senegal's Sadio Mane
സെന​ഗൽ സൂപ്പർ താരം സാദിയോ മാനെ ap
Edited By:
Updated on
1 min read

ഡാക്കര്‍: സെനഗലിന്റെ എക്കാലത്തെയും സൂപ്പര്‍ താരമായ സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 2026 ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ബെല്‍ജിയത്തോട് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് അദ്ദേഹം വിരാമമിട്ടത്. 130 മത്സരങ്ങളില്‍ രാജ്യത്തിനായി മാനെ കളത്തിലിറങ്ങി. 54 ഗോളുകളും 29 അസിസ്റ്റുകളും സാദിയോയുടെ പേരിലുണ്ട്. 2012-ലാണ് സാദിയോ മാനെ കരിയര്‍ ആരംഭിച്ചത്.

2021-ല്‍ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ആദ്യ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സെനഗലിന് നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളിലും മികച്ച പ്രകടനം നടത്തി.

രാജ്യത്തിനായി എല്ലാ ത്യാഗവും താന്‍ ചെയ്തതായും ജന്മനാടിനായി കഠിനമായി പോരാടിയതായും മാനെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ ലോകകപ്പില്‍ ഫ്രാന്‍സ്, നോര്‍വേ, ഇറാഖ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട സെനഗല്‍, ആദ്യമത്സരത്തില്‍ ഫ്രാന്‍സിനോടും രണ്ടാംമത്സരത്തില്‍ നോര്‍വേയോടും പരാജയപ്പെട്ട് പുറത്താകലിന്റെ വക്കിലായിരുന്നു. എന്നാല്‍, അവസാന മത്സരത്തില്‍ ഇറാഖിനെ തോല്‍പ്പിച്ച് മികച്ച മൂന്നാംസ്ഥാനക്കാരായി നോക്കൗട്ടിലെത്തുകയായിരുന്നു.

Senegal's Sadio Mane
36 മത്സരങ്ങളുടെ അപരാജിത കുതിപ്പ്! അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പം സ്‌പെയിന്‍
Senegal's Sadio Mane
മെറിനോ വീണ്ടും രക്ഷകനായി; ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍, സെമിയില്‍ ഫ്രാന്‍സിനെ നേരിടും
Summary

sadio mane retires from international football

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com