'സ്വന്തം ഇഷ്ടത്തിനു വന്നു, കളിച്ചു, സ്വന്തം ഇഷ്ടത്തിനു മതിയാക്കി'; ബാഡ്മിൻൺ ഇനി തുടരാൻ കഴിയില്ലെന്ന് സൈന നേഹ്‌വാള്‍

നിരന്തര പരിക്കിനെ തുടര്‍ന്നു 2 വര്‍ഷമായി സൈന നേഹ്‌വാള്‍ ബാഡ്മിന്റണ്‍ കളിക്കുന്നില്ല
Saina Nehwal in match
Saina Nehwal x
Updated on
1 min read

ചണ്ഡീ​ഗഢ്: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണിനു പുതിയ മാനങ്ങളും ഉണര്‍വും നല്‍കിയ സൈന നേഹ്‌വാള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏതാണ്ട് രണ്ട് വര്‍ഷമായി ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നു വിട്ടുനില്‍ക്കുന്ന സൈന ഒരു പോഡ്കാസ്റ്റിനിടെയാണ് ഇനി മത്സരിക്കാന്‍ ഇറങ്ങുന്നില്ലെന്നു വ്യക്തമാക്കിയത്. കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കാരണം രണ്ട് വര്‍ഷമായി 35കാരി മത്സരങ്ങള്‍ക്ക് ഇറങ്ങുന്നില്ല.

2012ല്‍ ലണ്ടന്‍ ഒളിംപിക്‌സ് ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ ജേതാവായ സൈന 2023ലെ സിംഗപ്പുര്‍ ഓപ്പണിലാണ് അവസാനമായി കളിച്ചത്. ഔദ്യോഗികമായി അവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത സൈന കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റിനിടെയാണ് മത്സര രംഗത്തു നിന്നു പിന്‍മാറിയ കാര്യം വെളിപ്പെടുത്തിയത്.

'കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ബാഡ്മിന്റണ്‍ കളിക്കുന്നില്ല. ഇനി തുടരാൻ കഴിയില്ല. എന്റെ സ്വന്തം ഇഷ്ടത്തിനാണ് ഞാന്‍ ബാഡ്മിന്റണ്‍ കരിയറാക്കിയത്. സ്വന്തം ഇഷ്ടത്തിനു കളിയും മതിയാക്കി. മത്സരിക്കാനില്ലെന്നു സ്വയം തീരുമാനിച്ചതിനാല്‍ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട കാര്യമുണ്ടെന്നു തോന്നിയില്ല'- പോഡ്കാസ്റ്റിനിടെ സൈന വ്യക്തമാക്കി.

Saina Nehwal in match
റെഡ് ഹോട്ട് ആര്‍സിബി! ഗുജറാത്തിനെ വീണ്ടും തകര്‍ത്തു; തുടരെ അഞ്ചാം ജയം, പ്ലേ ഓഫിൽ

ഇന്ത്യന്‍ വനിതാ ബാഡ്മിന്റണിനു മേല്‍വിലാസമുണ്ടാക്കുന്നതില്‍ സൈനയുടെ കോര്‍ട്ടിലേക്കുള്ള വരവ് നിര്‍ണായകമായിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ബാഡ്മിന്റണില്‍ ഒരു ഒളിംപിക് മെഡല്‍ കിട്ടുന്നത് സൈനയിലൂടെയാണ്. പിന്നീട് വന്ന പിവി സിന്ധു അടക്കമുള്ള താരങ്ങള്‍ക്ക് പ്രചോദനമായ കരിയര്‍ കൂടിയായിരുന്നു സൈനയുടേത്.

ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം വരെ അലങ്കരിച്ച താരമായ സൈന ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി, വെങ്കലം മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 3 സ്വര്‍ണം ഒരു വെള്ളി, വെങ്കലം നേട്ടങ്ങളും കരിയറിലുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ രണ്ടും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്‌സില്‍ മൂന്ന് വെങ്കല മെഡലുകളും നേടി.

ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരിസുകളില്‍ 10 തവണ കിരീടം നേടിയിട്ടുണ്ട്. 5 തവണ അവര്‍ റണ്ണേഴ്‌സ് അപ്പുമായി. ഇന്തോനേഷ്യ ഓപ്പണ്‍, സിംഗപ്പുര്‍ ഓപ്പണ്‍, ഹോങ്കോങ് ഓപ്പണ്‍, ഡെന്‍മാര്‍ക് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ചൈന ഓപ്പണ്‍, ഇന്ത്യ ഓപ്പണ്‍ കിരീടങ്ങളാണ് ഇവ. ഇതില്‍ മൂന്ന് തവണ ഇന്തോനേഷ്യ ഓപ്പണും രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും നേടി.

Saina Nehwal in match
'വേണമെങ്കില്‍ ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കാം, പറ്റില്ലെങ്കിൽ കളിക്കണ്ട'; ബംഗ്ലാദേശിനോട് കണ്ണുരുട്ടി ഐസിസി
Summary

India's star badminton player Saina Nehwal has confirmed her retirement from competitive badminton

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com