സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത

200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാവും സജന്‍ മത്സരിക്കുക
സജന്‍ പ്രകാശ്/ഫെയ്‌സ്ബുക്ക്‌
സജന്‍ പ്രകാശ്/ഫെയ്‌സ്ബുക്ക്‌
Updated on: 
1 min read


മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാവും സജന്‍ മത്സരിക്കുക. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് 27കാരനായ സജന്‍.

റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്തെതിയാണ് സജന്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്.1:56:38 സെക്കന്‍ഡിലാണ് സജന്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. 1:56.48 സെക്കന്‍ഡായിരുന്നു ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാന്‍ വേണ്ടിയിരുന്നത്. 2016ലെ റിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER