'സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും'; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

10 മത്സരങ്ങളിൽ നിന്ന് 402 റൺസാണ് താരം സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും അടങ്ങുന്നതാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം
 Sanju Samson
Sanjay Manjrekar Urges Sanju Samson to Follow Virat Kohli Fitness Model Amid IPL 2026 Success.file
Updated on
1 min read

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈയ്ക്ക് സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ പുറത്തെടുക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 402 റൺസാണ് താരം സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും അടങ്ങുന്നതാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ഇപ്പോൾ ബാറ്റ് വീശുന്നത്.

 Sanju Samson
ഹാർദിക് പാണ്ഡ്യ പുറത്തേക്ക് ? ടീമിനൊപ്പം യാത്ര ചെയ്തില്ല; ഒന്നും മിണ്ടാതെ മുംബൈ മാനേജ്‍മെന്റ്

എന്നാൽ, താരത്തിന്റെ ഫിറ്റ്നസിൽ ആശങ്കയുണ്ടെന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ''സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രായം 25 വയസ്സല്ല. അദ്ദേത്തിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച സമയത്തിലൂടെ ആണ് കടന്നു പോകുന്നത്. ഈ പ്രകടനം തുടരണമെങ്കിൽ അദ്ദേഹത്തിന്റെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കണം. നിലവിൽ സഞ്ജുവിന്റെ ഫിറ്റ്നസ് അത്ര മികച്ച നിലയിലല്ല'' മഞ്ജരേക്കര്‍ പറഞ്ഞു. ഫിറ്റ്നസിൽ സഞ്ജു കോഹ്‍ലിയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 Sanju Samson
കൂപ്പര്‍ കോണാലിയുടെ ഒറ്റയാള്‍ പോരാട്ടം വിഫലമായി; പഞ്ചാബിനെ 33 റണ്‍സിന് പരാജയപ്പെടുത്തി ഹൈദരാബാദ്

"നമ്മുടെ മുന്നിൽ വിരാട് കോഹ്‍ലിയെപ്പോലെ ഒരു മികച്ച ഉദാഹരണമുണ്ട്. ഇത്രയും നീണ്ട ഒരു കരിയർ അദ്ദേഹത്തിന് സാധ്യമായത് ഫിറ്റ്‌നസിന് അത്രയേറെ പ്രാധാന്യം നൽകിയത് കൊണ്ടാണ്. കഴിവുള്ള ഒരു താരമാണ് വിരാട്. സ്വന്തം ശരീരം കാരണം മോശം പ്രകടനമുണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. അതു നിങ്ങൾക്കു നിയന്ത്രിക്കാൻ കഴിയുന്ന കാര്യമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

Summary

Sanjay Manjrekar Urges Sanju Samson to Follow Virat Kohli Fitness Model Amid IPL 2026 Success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com