'ഇത്തരം പിച്ചില്‍ ആദ്യ പന്ത് മുതല്‍ ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

ജസ്പ്രീത് ബുംറ ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ജനിക്കുന്ന ബൗളറാണെന്നും സഞ്ജു
Sanju Samson after completing 50 vs West Indies
Sanju Samson after completing 50 vs West IndiesPhoto | X/@BCCI
Updated on: 
2 min read

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ബൗളര്‍മാരെ പിന്തുണച്ച് മലയാളി താരം സഞ്ജു സാംസണ്‍ രംഗത്ത്. യുവ പേസര്‍മാര്‍ അനുഭവസമ്പത്തിലൂടെ കൂടുതല്‍ മെച്ചപ്പെടുമെന്ന് പറഞ്ഞ സഞ്ജു, മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്കുള്ള പ്രധാന കാരണം തിലക് വര്‍മയുടെ വിക്കറ്റ് നഷ്ടമാണെന്നും വ്യക്തമാക്കി.

വിശ്രമത്തിലുളള ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ആരെയും കാണാനാകില്ലെന്നും, അദ്ദേഹം ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ജനിക്കുന്ന ബൗളറാണെന്നും സഞ്ജു പറഞ്ഞു. എന്നാല്‍ യുവ പേസര്‍മാരുടെ കഴിവില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സഞ്ജു വ്യക്തമാക്കി. 'അര്‍ഷ്ദീപ് മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പ്രിന്‍സ് യാദവ് പന്തെറിഞ്ഞ രീതിയും നല്ലതായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഇവരെ പിന്തുണച്ചാല്‍ അവര്‍ മികച്ച ബൗളര്‍മാരായി മാറും' -സഞ്ജു പറഞ്ഞു.

മത്സരത്തില്‍ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ് പുറത്താകാതെ നേടിയ സെഞ്ച്വറിയെയും സഞ്ജു പ്രശംസിച്ചു. ഹൈദരാബാദിലെ പിച്ചില്‍ നല്ല ബൗണ്‍സ് ലഭിച്ചെന്നും ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന മത്സരങ്ങളാണ് ഇവിടെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 248 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കായി സഞ്ജു 23 പന്തില്‍ 56 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും കീമോ പോളിന്റെ ഓവറുകളില്‍ തിരിച്ചടി നേരിടുകയായിരുന്നു.

Sanju Samson after completing 50 vs West Indies
ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ഹൈദരാബാദിലെ പിച്ചില്‍ നല്ല ബൗണ്‍സ് ലഭിച്ചുവെന്നും ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന ടി20 ക്രിക്കറ്റിന് ഇത് അനുയോജ്യമാണെന്നും സഞ്ജു വ്യക്തമാക്കി. 'ഹൈദരാബാദില്‍ എത്തുമ്പോള്‍ പിച്ചില്‍ നല്ല ബൗണ്‍സ് ലഭിക്കുമെന്നും ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന മത്സരങ്ങളായിരിക്കുമെന്നും ഞങ്ങള്‍ക്കറിയാം. ഈ പരമ്പരയിലുടനീളം അതാണ് കണ്ടത്. ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന മൈതാനങ്ങളില്‍ കളിക്കുമ്പോള്‍ ആദ്യ പന്ത് മുതല്‍ അഞ്ചാം ഗിയറിലേക്ക് കടക്കേണ്ടി വരും. എന്നാല്‍ ലഖ്‌നൗവിലേതുപോലെ 160-170 റണ്‍സ് മാത്രം നേടാന്‍ കഴിയുന്ന പിച്ചുകളില്‍ എന്തെങ്കിലും അനുകൂല ഘടകങ്ങളുണ്ടെങ്കില്‍ പ്ലാനുകള്‍ അതനുസരിച്ച് മാറും' -സഞ്ജു പറഞ്ഞു. മത്സരത്തില്‍ 23 പന്തില്‍ 56 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

25 പന്തില്‍ 43 റണ്‍സ് നേടിയ തിലക് വര്‍മ പുറത്തായതാണ് മത്സരത്തിലെ വഴിത്തിരിവെന്ന് സഞ്ജു പറഞ്ഞു. ചേസിങ്ങിനിടെ ഒരുഘട്ടത്തില്‍ അഞ്ചിന് 130 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ തിലക് വര്‍മ- നിതീഷ് കുമാര്‍ റെഡ്ഡി സഖ്യമാണ് മുന്നോട്ടു നയിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 44 പന്തില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 200 പിന്നിട്ടതിനു പിന്നാലെ തിലക് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഏറെ വൈകാതെ നിതീഷ് റെഡ്ഡിയും (20 പന്തില്‍ 41) പുറത്തായതോടെ ഇന്ത്യയുടെ ജയപ്രതീക്ഷ അസ്തമിച്ചു.

ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയ്ക്കും പിന്തുണ അറിയിച്ച സഞ്ജു, ഒരു മോശം മത്സരം കൊണ്ട് അവരുടെ മികവിനെ ചോദ്യം ചെയ്യാനാകില്ലെന്നും വ്യക്തമാക്കി. ശനിയാഴ്ച ബംഗളൂരുവില്‍ നടക്കുന്ന നിര്‍ണായക മത്സരത്തിനായി ടീം ആവേശത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ നാലാം മത്സരത്തില്‍ 24 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 3-247, ഇന്ത്യ 223 (19.3). ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലായി.

Sanju Samson after completing 50 vs West Indies
'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു
Sanju Samson after completing 50 vs West Indies
ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്
Sanju Samson after completing 50 vs West Indies
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി
Summary

Sanju Samosn Defends Bowlers, Rues Tilak's Dismissal After West Indies Loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com