സഞ്‍ജു സാംസൺ മാസ്റ്റർ ക്ലാസ്! നേട്ടങ്ങളുടെ 'സെഞ്ച്വറി' തിളക്കം

ഐപിഎല്ലിലെ അഞ്ചാം ശതകം
Sanju Samson century celebration
Sanju Samsonx
Updated on
2 min read

വാംഖഡെ: ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി തൂക്കി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിറഞ്ഞാടി നേട്ടങ്ങളുടെ പട്ടികകളിലേക്കും പ്രവേശിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 2 സെഞ്ച്വറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഇടം പിടിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്സ് ബാറ്ററെന്ന അപൂർവ നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി.

ഐപിഎല്ലിലെ അഞ്ചാം സെഞ്ച്വറിയാണ് സഞ്ജു സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗമാണ്. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ എലീറ്റ് പട്ടികയിലും സഞ്ജു തന്റെ പേരെഴുതി ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ 54 പന്തില്‍ 10 ഫോറും 6 സിക്‌സും സഹിതം പുറത്താകാതെ 101 റണ്‍സ് വാരി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ സഞ്ജുവിനു സാധിച്ചു. അവസാന ഓവറിലെ അവസാന പന്ത് ഫോര്‍ പറത്തിയാണ് സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയത്.

സഞ്ജുവിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരില്‍ സിഎസ്‌കെ 207 റണ്‍സ് സ്‌കോര്‍ ഉയര്‍ത്തി. 6 വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്‌കെ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 26 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 53 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓപ്പണറായി എത്തിയ താരം മികച്ച ഷോട്ടുകളുമായി കളം വാണു. മറ്റ് താരങ്ങളെല്ലാം അല്‍പ്പ നേരം ക്രീസില്‍ നിന്നു മടങ്ങിയപ്പോഴും മലയാളി താരം അക്ഷോഭ്യനായി ഒരറ്റത്ത് നിലകൊണ്ടു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വെറും ഏഴ് കളികള്‍ മാത്രമാണ് സഞ്ജു നിലവില്‍ കളിച്ചത്. അതില്‍ രണ്ട് സെഞ്ച്വറികളാണ് പിറന്നത്. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ താരം മൂന്നാം സ്ഥാനത്തേക്കും കയറി. 293 റണ്‍സാണ് സഞ്ജു 7 കളിയില്‍ നിന്നു സ്വന്തമാക്കിയത്.

Sanju Samson century celebration
സഞ്ജുവിന്റെ 'എൽ ക്ലാസിക്കോ'! വീണ്ടും സെഞ്ച്വറി; വാംഖഡെയില്‍ 6 സിക്‌സ് 10 ഫോര്‍, 54 പന്തില്‍ 101*

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികള്‍

വിരാട് കോഹ്‌ലി: 8 സെഞ്ച്വറികള്‍

ജോസ് ബട്‌ലര്‍: 7 സെഞ്ച്വറികള്‍

ക്രിസ് ഗെയ്ല്‍: 6 സെഞ്ച്വറികള്‍

കെഎല്‍ രാഹുല്‍: 5 സെഞ്ച്വറികള്‍

സഞ്ജു സാംസണ്‍: 5 സെഞ്ച്വറികള്‍

സിഎസ്‌കെ ജേഴ്‌സിയില്‍

സഞ്ജു സാംസണ്‍: 2 സെഞ്ച്വറികള്‍. ഷെയ്ന്‍ വാട്‌സന്‍, ഋതുരാജ് ഗെയ്ക്‌വാദ്, മുരളി വിജയ്, സുരേഷ് റെയ്‌ന എന്നിവര്‍ 2 വീതം സെഞ്ച്വറികള്‍.

ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യന്‍ താരങ്ങള്‍

വിരാട് കോഹ്‌ലി: 9 സെഞ്ച്വറികള്‍

അഭിഷേക് ശര്‍മ: 9 സെഞ്ച്വറികള്‍

രോഹിത് ശര്‍മ: 8 സെഞ്ച്വറികള്‍

സഞ്ജു സാംസണ്‍: 8 സെഞ്ച്വറികള്‍

ഐപിഎല്‍ 2026 ഓറഞ്ച് ക്യാപ്

അഭിഷേക് ശര്‍മ: 7 മത്സരങ്ങള്‍, 23 റണ്‍സ്

ഹെയ്ന്‍ റിച് ക്ലാസന്‍: 7 മത്സരങ്ങള്‍, 320 റണ്‍സ്

സഞ്ജു സാംസണ്‍: 7 മത്സരങ്ങള്‍, 293 റണ്‍സ്

ശുഭ്മാന്‍ ഗില്‍: 5 മത്സരങ്ങള്‍, 265 റണ്‍സ്

വൈഭവ് സൂര്യവംശി: 7 മത്സരങ്ങള്‍, 254 റണ്‍സ്

Sanju Samson century celebration
26 പന്തില്‍ 'ഫിഫ്റ്റി'; വാംഖഡെയില്‍ സഞ്ജുവിന്റെ 'കൗണ്ടർ അറ്റാക്ക്'
Summary

Sanju Samson silenced the Wankhede crowd with a masterclass in resilience and power-hitting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com