'ഒമ്പതാം നമ്പറില്‍ ഇറങ്ങാനും തയ്യാര്‍, വേണമെങ്കില്‍ സ്പിന്നും എറിയാം'

ഏഷ്യകപ്പില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു അര്‍ധശതകം ഉള്‍പ്പെടെ 132 റണ്‍സാണ് സഞ്ജു നേടിയത്.
Sanju Samson, Gautam Gambhir
Sanju Samson, Coach Gautam Gambhirx
Updated on
1 min read

മുംബൈ: ഏഷ്യാ കപ്പിലെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ സംബന്ധിച്ച് വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ടി20യില്‍ ശുഭ്മാന്‍ ഗില്ലിനായി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി വന്ന സഞ്ജുവില്‍ നിന്ന് വലിയ പ്രകടനങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ മധ്യനിരയില്‍ ഇറങ്ങാനും തനിക്ക് കഴിയുമെന്ന് സഞ്ജു തെളിയിച്ചു.

ഏഷ്യകപ്പില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു അര്‍ധശതകം ഉള്‍പ്പെടെ 132 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിനെ പുറത്തിരുത്തി ജിതേഷ് ശര്‍മ്മയ്ക്ക് അവസരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പിന്തുണയാണ് സഞ്ജുവിന് നേട്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്റെ ബാറ്റിങ് ഓര്‍ഡറിനെ കുറിച്ച് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് സഞ്ജു. ഇന്ത്യയ്ക്ക് വേണ്ടി ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനും ലഫ്റ്റ് ആം സ്പിന്‍ എറിയാനും മടിയില്ലെന്നാണ് സഞ്ജുവിന്റെ പ്രതികരണം.

Sanju Samson, Gautam Gambhir
ഇരട്ടസെഞ്ച്വറിക്കരികെ പുറത്തായി, മുംബൈ താരങ്ങള്‍ക്ക് നേരെ ബാറ്റുവീശി പ്രകോപനം, പൃഥ്വി ഷാ വീണ്ടും വിവാദത്തില്‍

'ഇന്ത്യന്‍ ജഴ്‌സി അണിയുമ്പോള്‍ ഒന്നിനോടും നോ എന്ന് പറയാനാവില്ല. ഈ ജഴ്‌സി അണിയാന്‍, ആ ഡ്രസിങ് റൂമില്‍ പ്രവേശിക്കാന്‍ ഞാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തിനായി കളിക്കുന്നതില്‍ അഭിമാനമുണ്ട്. ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനും ലെഫ്റ്റ് ആം സ്പിന്‍ എറിയാനും ആവശ്യപ്പെട്ടാല്‍, സന്തോഷത്തോടെ അതും ഞാന്‍ ചെയ്യും. രാജ്യത്തിന് വേണ്ടി എന്ത് ചെയ്താലും എനിക്ക് പ്രശ്‌നമില്ല.' 2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടര്‍ വര്‍ഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

Sanju Samson, Gautam Gambhir
മെസിക്ക് മുമ്പേ റൊണാള്‍ഡോ എത്തും, ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷ നല്‍കി, പ്രതീക്ഷ

അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം നേടിയിട്ടുണ്ട്. എന്നാല്‍ പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ടി20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഓസീസിനെതിരായ പരമ്പരയെ കാണുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലും നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കാന്‍ ജിതേഷ് ശര്‍മയ്ക്കും അവസരങ്ങള്‍ നല്‍കിയേക്കുമെന്നാണ് വിവരം.

Summary

Sanju Samson Breaks Silence, 'Will Bat At 9 If Required'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com