2 ടീമിലേയും ഒരു ബാറ്ററും 40 പോലും കടക്കാത്ത പിച്ചിൽ കിടിലൻ സെഞ്ച്വറി; സഞ്ജുവിനെ കെട്ടിപ്പിടിച്ച് സൂര്യ; അഭിനന്ദിച്ച് ഹർദികും ബുംറയും (വിഡിയോ)

54 പന്തിൽ 10 ഫോറും ആറ് സിക്സും സഹിതം സഞ്ജു 101 റൺസുമായി പുറത്താകാതെ നിന്നു
Sanju Samson surya hug
Sanju Samsonx
Updated on
2 min read

മുംബൈ: ഐപിഎല്ലിൽ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടിയ ചെന്നൈ സൂപ്പർ കിങ്സ് മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുംബൈ ഇന്ത്യൻസ് താരങ്ങൾ. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ, സുപ്രീം പേസർ ജസ്പ്രിത് ബുംറ എന്നിവർ സഞ്ജുവിനെ അഭിനന്ദിച്ചു. ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് അഭിനന്ദനം അറിയിച്ചത്. മത്സരത്തിൽ 54 പന്തിൽ 10 ഫോറും ആറ് സിക്സും സഹിതം സഞ്ജു 101 റൺസുമായി പുറത്താകാതെ നിന്നു.

സഞ്ജു ഏതാണ്ട് ഒറ്റയ്ക്കു തന്നെ ടീം ടോട്ടൽ 207 റൺസിലെത്തിച്ചാണ് ക്രീസ് വിട്ടത്. മറ്റൊരു സിഎസ്കെ താരവും 25 റൺസിനപ്പുറം പോയില്ല. മത്സരത്തിൽ ചെന്നൈ 103 റൺസിന്റെ വമ്പൻ ജയമാണ് സ്വന്തമാക്കിയത്. കളിയിൽ മാൻ ഓഫ് ദി മാച്ചായതും സഞ്ജുവാണ്. അപരാജിത സെഞ്ച്വറിയുമായി നിന്ന സഞ്ജുവിന്റെ ഇന്നിങ്സാണ് ചെന്നൈ ജയത്തിൽ നിർണായകമായതെന്നു മുംബൈ ക്യാപ്റ്റൻ ഹർദിക് മത്സര ശേഷം വ്യക്തമാക്കുകയും ചെയ്തു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 2 സെഞ്ച്വറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഇടം പിടിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്സ് ബാറ്ററെന്ന അപൂർവ നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി.

ഐപിഎല്ലിലെ അഞ്ചാം സെഞ്ച്വറിയാണ് സഞ്ജു സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗമാണ്. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ എലീറ്റ് പട്ടികയിലും സഞ്ജു തന്റെ പേരെഴുതി ചേര്‍ത്തു.

Sanju Samson surya hug
സഞ്ജുവിന്റെ 'സെഞ്ച്വറിത്തല്ല്', അകീലിന്റെ 'സ്പിന്‍ കെണി'; 'എല്‍ ക്ലാസിക്കോ'യില്‍ നാണംകെട്ട് മുംബൈ ഇന്ത്യൻസ്!

മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ 54 പന്തില്‍ 10 ഫോറും 6 സിക്‌സും സഹിതം പുറത്താകാതെ 101 റണ്‍സ് വാരി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ സഞ്ജുവിനു സാധിച്ചു. അവസാന ഓവറിലെ അവസാന പന്ത് ഫോര്‍ പറത്തിയാണ് സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയത്.

സഞ്ജുവിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരില്‍ സിഎസ്‌കെ 207 റണ്‍സ് സ്‌കോര്‍ ഉയര്‍ത്തി. 6 വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്‌കെ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 26 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 53 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓപ്പണറായി എത്തിയ താരം മികച്ച ഷോട്ടുകളുമായി കളം വാണു. മറ്റ് താരങ്ങളെല്ലാം അല്‍പ്പ നേരം ക്രീസില്‍ നിന്നു മടങ്ങിയപ്പോഴും മലയാളി താരം അക്ഷോഭ്യനായി ഒരറ്റത്ത് നിലകൊണ്ടു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വെറും ഏഴ് കളികള്‍ മാത്രമാണ് സഞ്ജു നിലവില്‍ കളിച്ചത്. അതില്‍ രണ്ട് സെഞ്ച്വറികളാണ് പിറന്നത്. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ താരം മൂന്നാം സ്ഥാനത്തേക്കും കയറി. 293 റണ്‍സാണ് സഞ്ജു 7 കളിയില്‍ നിന്നു സ്വന്തമാക്കിയത്.

Sanju Samson surya hug
'ഐപിഎല്ലിനെക്കുറിച്ച് കുക്കിന് വലിയ പിടിയില്ല, ഈ തണുപ്പില്‍ കൗണ്ടി കളിച്ചിട്ട് എന്തു കാര്യം'

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികള്‍

വിരാട് കോഹ്‌ലി: 8 സെഞ്ച്വറികള്‍

ജോസ് ബട്‌ലര്‍: 7 സെഞ്ച്വറികള്‍

ക്രിസ് ഗെയ്ല്‍: 6 സെഞ്ച്വറികള്‍

കെഎല്‍ രാഹുല്‍: 5 സെഞ്ച്വറികള്‍

സഞ്ജു സാംസണ്‍: 5 സെഞ്ച്വറികള്‍

സിഎസ്‌കെ ജേഴ്‌സിയില്‍

സഞ്ജു സാംസണ്‍: 2 സെഞ്ച്വറികള്‍. ഷെയ്ന്‍ വാട്‌സന്‍, ഋതുരാജ് ഗെയ്ക്‌വാദ്, മുരളി വിജയ്, സുരേഷ് റെയ്‌ന എന്നിവര്‍ 2 വീതം സെഞ്ച്വറികള്‍.

ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യന്‍ താരങ്ങള്‍

വിരാട് കോഹ്‌ലി: 9 സെഞ്ച്വറികള്‍

അഭിഷേക് ശര്‍മ: 9 സെഞ്ച്വറികള്‍

രോഹിത് ശര്‍മ: 8 സെഞ്ച്വറികള്‍

സഞ്ജു സാംസണ്‍: 8 സെഞ്ച്വറികള്‍

ഐപിഎല്‍ 2026 ഓറഞ്ച് ക്യാപ്

അഭിഷേക് ശര്‍മ: 7 മത്സരങ്ങള്‍, 23 റണ്‍സ്

ഹെയ്ന്‍ റിച് ക്ലാസന്‍: 7 മത്സരങ്ങള്‍, 320 റണ്‍സ്

സഞ്ജു സാംസണ്‍: 7 മത്സരങ്ങള്‍, 293 റണ്‍സ്

ശുഭ്മാന്‍ ഗില്‍: 5 മത്സരങ്ങള്‍, 265 റണ്‍സ്

വൈഭവ് സൂര്യവംശി: 7 മത്സരങ്ങള്‍, 254 റണ്‍സ്

Sanju Samson surya hug
സ്റ്റാര്‍ക്ക് വരുന്നു! ഡല്‍ഹി ക്യാപിറ്റല്‍സ് ഹാപ്പി
Summary

Sanju Samson IPL 2026 century

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com