'എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു, സച്ചിൻ സാറാണ് വഴി കാട്ടിയത്'; ഇതിഹാസത്തിന് നന്ദി പറഞ്ഞ് സഞ്ജു

'ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഞാന്‍ തകര്‍ന്നിരുന്നു. എന്റെ സ്വപ്‌നങ്ങളും. എന്തു ചെയ്യണമെന്നു എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. പക്ഷേ ദൈവത്തിനു വ്യത്യസ്തമായ പദ്ധതിയുണ്ടായിരുന്നു'
Sanju Samson batting Sachin Tendulkar
Sanju Samson, Sachin Tendulkarx
Updated on
2 min read

അഹമ്മദാബാദ്: ടി20 ലോകകപ്പ് നേട്ടത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതില്‍ നിര്‍ണായകമായത് മലയാളി താരം സഞ്ജു സാംസണ്‍ പുറത്തെടുത്ത അവിസ്മരണീയ ബാറ്റിങാണ്. സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തിലും പിന്നാലെ സെമി, ഫൈനല്‍ പോരാട്ടങ്ങളിലും ഉജ്ജ്വല ബാറ്റിങാണ് സഞ്ജു പുറത്തെടുത്തത്. 5 കളിയില്‍ നിന്നു 321 റണ്‍സ് വാരി ലോകകപ്പിലെ താരമായി മാറിയ സഞ്ജു സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. സ്വപ്‌നം പോലെ തോന്നുന്നുവെന്നായിരുന്നു ലോക കിരീടം നേടിയ ശേഷമുള്ള താരത്തിന്റെ ആദ്യ പ്രതികരണം. ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ശേഷം സഞ്ജു ഇയാന്‍ ബിഷപ്പിനു മുന്നില്‍ മനസ് തുറന്നു.

'ഒരു സ്വപ്നം പോലെ തോന്നുന്നു. വാക്കുകളിലും വികാരങ്ങളിലും സന്തോഷവും നന്ദിയുമാണ് നിറയുന്നത്. സത്യം പറയട്ടെ എന്റെ ഈ യാത്ര രണ്ട് വര്‍ഷം മുന്‍പ് തന്നെ തുടങ്ങിയിട്ടുണ്ട്. കൃത്യം പറഞ്ഞാല്‍ 2024ലെ ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചിട്ടും എനിക്കു കളിക്കാന്‍ സാധിക്കാത്തതു മുതല്‍ക്ക്. അന്ന് മുതല്‍ ഞാന്‍ ഈയൊരു നിമിഷം ഭാവനയില്‍ കാണുന്നുണ്ട്. അതു സാക്ഷാത്കരിക്കാന്‍ ഞാന്‍ കഠിന ശ്രമം തുടരുന്നുണ്ടായിരുന്നു. ഈ ലോകകപ്പില്‍ സംഭവിച്ച കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശരിക്കും ആഗ്രഹിച്ചത്. അതു സാധിച്ചു.'

'ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഞാന്‍ തകര്‍ന്നിരുന്നു. എന്റെ സ്വപ്‌നങ്ങളും. എന്തു ചെയ്യണമെന്നു എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. പക്ഷേ ദൈവത്തിനു വ്യത്യസ്തമായ പദ്ധതിയുണ്ടായിരുന്നു. സ്വപ്‌നം കാണുന്നത് തുടരാന്‍ ഞാന്‍ ധൈര്യം കാണിച്ചു. അതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ എനിക്ക് കിട്ടിയത്.'

Sanju Samson batting Sachin Tendulkar
'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്‍', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!

'അതേപോലെ നിരവധി മുന്‍ താരങ്ങളും തിരിച്ചു വരവിനു സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ സച്ചിന്‍ സാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. അദ്ദേഹത്തോട് ദീര്‍ഘ നേരം ഞാന്‍ സംസാരിച്ചു. അദ്ദേഹത്തെ പോലുള്ള ഒരാളില്‍ നിന്നു ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളേക്കാള്‍ വലുതായി മറ്റെന്തുണ്ട്. എന്നെ വിഷമഘട്ടത്തില്‍ പിന്തുണച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.'

'എന്നെ സംബന്ധിച്ച് ഈ ലോകകപ്പ് നേട്ടം തന്നെ വളരെ വലുതാണ്. ഈ നിമിഷങ്ങള്‍ ഞാന്‍ വല്ലാതെ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അടുത്ത പദ്ധതികളെക്കുറിച്ച് ചിന്തിക്കും'. - സഞ്ജു വ്യക്തമാക്കി.

Sanju Samson batting Sachin Tendulkar
'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ്‍ സൂപ്പര്‍ സ്റ്റാര്‍'

ടി20 ലോകകപ്പിലെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീം 9 മത്സരങ്ങളാണ് ഈ ലോകകപ്പില്‍ കളിച്ചത്. സഞ്ജു കളിക്കാനിറങ്ങിയത് അതില്‍ 5 മത്സരങ്ങള്‍. അടിച്ചു കൂട്ടിയത് 321 റണ്‍സ്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ മൂന്നാമനായിട്ടും സഞ്ജു ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അവസാന മൂന്ന് നിര്‍ണായക മത്സരങ്ങളിലെ മികവിന്റെ ബലത്തിലാണ്. ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാക്കിയ വജ്രത്തിളക്കമുള്ള 3 കിടിലന്‍ ക്ലാസിക്ക് ഇന്നിങ്‌സുകള്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ എന്നു വിശേഷിപ്പിക്കാവുന്ന ജീവന്‍ മരണ പോരാട്ടത്തില്‍ 97 റണ്‍സെടുത്ത് ഇന്ത്യയുടെ ചെയ്‌സിങിനു കരുത്തു പകര്‍ന്ന അവിസ്മരണീയ ഇന്നിങ്‌സ്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 89 റണ്‍സ്. ഈ രണ്ട് കളിയിലും താരം മാന്‍ ഓഫ് ദി മാച്ചുമായി. ഒടുവില്‍ ഫൈനലിലും ടീമിന്റെ ടോപ് സ്‌കോറര്‍. വീണ്ടുമൊരു 89 റണ്‍സ്.

Summary

Sachin Tendulkar, T20 World Cup: Sanju Samson was adjudged the Player of the Tournament for his explosive knocks in the last three matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com