'പറ്റില്ലെങ്കിൽ മാറി നിൽക്കണം'; മോശം പ്രകടനത്തിൽ സഞ്ജുവിനെതിരെ ചെന്നൈ ആരാധകർ

ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ 6, 7, 9 എന്നിങ്ങനെയാണ്.
Sanju Samson
Sanju Samson Faces Criticism After Third Consecutive Failure in IPL 2026.hotstar/x
Updated on
1 min read

ചെന്നൈ: ഐപിഎല്ലില്‍ തുർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ മലയാളി താരം സഞ്ജു സാംസനെതിരെ വിമർശനം ശക്തമാകുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ അവസാനം നടന്ന മത്സരത്തിൽ അഞ്ച് പന്തിൽ 9 റണ്‍സുമായി പുറത്തായിയിരുന്നു. ഇതോടെയാണ് താരത്തിനെതിരെ ചെന്നൈ ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്.

Sanju Samson
ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

“സഞ്ജു, നിങ്ങൾ മത്സരങ്ങൾക്കായി മാനസികമായി തയ്യാറെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കുറച്ച് മത്സരങ്ങൾ വിട്ടുനിൽക്കുക. ഇത് നിങ്ങൾ റൺസ് നേടുന്നതിനെ മാത്രം സംബന്ധിച്ച കാര്യമല്ല. നിങ്ങളുടെ ശരീര ഭാഷ തന്നെ ഇപ്പോൾ വളരെ മോശമാണ്. സ്‌ക്രീനിൽ നിങ്ങളെ കാണുമ്പോൾ നിരാശനായി ആണ് തോന്നുന്നത്. ഒരിക്കൽ പോലും നിങ്ങൾ ചിരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. എവിടെപ്പോയി നിങ്ങളുടെ പോരാട്ട വീര്യം? മത്സരങ്ങൾ ജയിക്കാനുള്ള ആവേശം എവിടെ?'' എന്നാണ് ഒരു ചെന്നൈ ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Sanju Samson
ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ 6, 7, 9 എന്നിങ്ങനെയാണ്. ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാനിൽ നിന്ന് പ്രതീക്ഷിക്കുന്ന തുടക്കം സഞ്ജുവിൽ നിന്ന് ലഭിക്കാത്തത് ടീമിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സ് പോലൊരു വലിയ ഫ്രാഞ്ചൈസിയിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം താരത്തെ ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Summary

Sanju Samson Faces Criticism After Third Consecutive Failure in IPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com