കപ്പടിച്ച കൊച്ചിക്ക് സമ്മാനവുമായി സഞ്ജു സാംസൺ! ലേലത്തുക 26.8 ലക്ഷം സഹ താരങ്ങൾക്ക്

കെസിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂടൈ​ഗേഴ്സ് ടീമിലെത്തിച്ചത്
Kochi Blue Tigers team
കൊച്ചി ബ്ലൂടൈ​ഗേഴ്സ് (Sanju Samson)x
Updated on
1 min read

കൊച്ചി: കേരള ക്രിക്കറ്റ് ലീ​ഗിന്റെ രണ്ടാം സീസണിൽ കിരീടം സ്വന്തമാക്കിയ കൊച്ചി ബ്ലൂടൈ​ഗേഴ്സ് ടീമിനു സമ്മാനം പ്രഖ്യാപിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ. താര ലേലത്തിൽ ലഭിച്ച റെക്കോർഡ് തുകയായ 26.8 ലക്ഷം രൂപ സഞ്ജു സഹ താരങ്ങൾക്കു വീതിച്ചു നൽകുമെന്നു പ്രഖ്യാപിച്ചു. മാച്ച് ഫീയായി ലഭിച്ച തുകയടക്കമാണ് സഞ്ജു സഹ താരങ്ങൾക്ക് സമ്മാനിക്കുന്നത്.

കഴിഞ്ഞ സീസണിൽ കെസിഎൽ കളിക്കാൻ അവസരം കിട്ടാതിരുന്ന സഞ്ജു സാംസൺ ഇത്തവണ കൊച്ചിക്കായി കളത്തിലെത്തി അവരെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കെസിഎല്ലിലെ റെക്കോർഡ് തുകയ്ക്കാണ് കൊച്ചി സഞ്ജുവിനെ വിളിച്ചെടുത്തത്. സഞ്ജുവിന്റെ ചേട്ടൻ സാലി സാംസണാണ് ടീമിന്റെ ക്യാപ്റ്റൻ. പ്രാഥമിക ഘട്ടത്തിലെ ചില കളികളിൽ കൊച്ചിക്കായി ഇറങ്ങിയ സഞ്ജു പിന്നീട് ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ യുഎഇയിലേക്ക് പറന്നിരുന്നു.

ടൂർണമെന്റിലുടനീളം മികച്ച ബാറ്റിങാണ് സഞ്ജു പുറത്തെടുത്തത്. നാല് കളിയിലും താരം 50 പ്ലസ് സ്കോറുകൾ നേടി. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും തന്റെ കന്നി കെസിഎൽ സീസണിൽ തന്നെ താരം സ്വന്തമാക്കി. 51 പന്തിൽ 121, 46 പന്തിൽ 89, 37 പന്തിൽ 62, 41 പന്തിൽ 83 എന്നിങ്ങനെ സ്കോറുകളാണ് താരം നേടിയത്.

Kochi Blue Tigers team
'സഞ്ജു ഓപ്പണറായാല്‍ അപകടകാരി, ഒറ്റയ്ക്ക് കളി ജയിപ്പിക്കും'- ടീമില്‍ നിര്‍ബന്ധമെന്ന് രവി ശാസ്ത്രി

ആലപ്പി റിപ്പിൾസിനെതിരായ പോരാട്ടത്തിൽ കൊച്ചി ബ്ലൂടൈ​ഗേഴ്സിനെ വിജയത്തിലെത്തിക്കുന്നതിൽ സഞ്ജുവിന്റെ ബാറ്റിങ് സഹായിച്ചിരുന്നു. കളിയിലെ താരമായും സഞ്ജു മാറി. എന്നാൽ മാൻ ഓഫ് ദി മാച്ചിനു ലഭിച്ച ട്രോഫി സഞ്ജു ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച യുവ ഓൾ റൗണ്ടറായ ജെറിൻ പിഎസിനു നൽകി.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിനു യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് എങ്ങനെയെന്നു കൃത്യമായി അറിയാം. നേരത്തെ അദ്ദേഹം ഇത്തരത്തിൽ സഹ താരങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഇത്തവണ രാജസ്ഥാനായി കളിച്ച 14കാരൻ വൈഭവ് സൂര്യവംശി സഞ്ജു നൽകിയ പിന്തുണയെക്കുറിച്ച് സംസാരിച്ചിരുന്നു. തന്റെ ബാറ്റിങ് സ്ഥാനം പോലും യുവ താരങ്ങൾക്കായി ത്യജിക്കാൻ തയ്യാറാകുന്ന നായകൻ കൂടിയാണ് സഞ്ജു.

Kochi Blue Tigers team
ഐസിസിയുടെ ഓഗസ്റ്റിലെ മികച്ച താരം; മുഹമ്മദ് സിറാജ് ചുരുക്കപ്പട്ടികയില്‍
Summary

Sanju Samson announced a prize for the Kochi Blue Tigers team, which won the title in the second season of the Kerala Cricket League.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com