ഗില്‍ വന്നത് സഞ്ജുവിന് 'പണി'യാവുമോ? പ്ലേയിങ് ഇലവനില്‍ നിന്നു പുറത്താവുമോ? സൂചനകളുമായി അജിത് അഗാര്‍ക്കര്‍

ഒരു പക്ഷെ സഞ്ജു പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകാനും സാധ്യയുണ്ട്
sanju-samson-out-of-asia-cup-2025-playing-xi-chief-selector-ajit-agarkar-hints
സഞ്ജു സാംസണ്‍,അജിത് അഗാര്‍ക്കര്‍
Updated on
1 min read

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. 15 അംഗ ടീമില്‍ ജിതേഷ് ശര്‍മയാണ് ഒന്നാം വിക്കറ്റ് കീപ്പര്‍. മലയാളി താരം സഞ്ജു സാംസണെ ഓപ്പണര്‍ ആയാണ് ടീമില്‍ പരിഗണിച്ചിരിക്കുന്നതെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുമോയെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഇതു സംബന്ധിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തന്നെ ചില സൂചനകള്‍ നല്‍കി. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഉള്‍പ്പെടുത്തിയതോടെ ഇന്ത്യയ്ക്ക് ബാറ്റിങ് ഓര്‍ഡറില്‍ വലിയ അഴിച്ചുപണി ആവശ്യമായി വന്നേക്കും.

ഒരു പക്ഷെ സഞ്ജു പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകാനും സാധ്യയുണ്ട്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഈ സൂചന നല്‍കിയിട്ടുണ്ട്. ടീം പ്രഖ്യാപന പത്രസമ്മേളനത്തില്‍ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തിലാണ് സമീപകാലത്ത് ടി20യില്‍ ഓപ്പണറായതെന്നും അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

sanju-samson-out-of-asia-cup-2025-playing-xi-chief-selector-ajit-agarkar-hints
ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ തന്നെ നയിക്കും, സഞ്ജുവും ടീമില്‍

ഏഷ്യകപ്പില്‍ അഭിഷേക് ശര്‍മയായിരിക്കും ടീമിന്റെ ഓപ്പണിങ് ഇറങ്ങുകയെന്ന സൂചനയും അജിത് അഗാര്‍ക്കര്‍ നല്‍കി. ഓപ്പണങ്ങില്‍ ശുഭ്മാന്‍ ഗില്ലോ സഞ്ജു സാംസണോ ആയിരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചതോടെ താരം പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകാനുള്ള സാധ്യതയും നിലനിക്കുന്നുണ്ട്. ഇനി അവസരം ലഭിച്ചാല്‍ മധ്യനിരയിലാകും സഞ്ജു സ്ഥാനം പിടിക്കുക. ടി20 ഫോര്‍മാറ്റില്‍ പൊതുവെ ഓപ്പണറായും വണ്‍ഡൗണ്‍ ആയും ആണ് സഞ്ജു ഇറങ്ങുക. വണ്‍ ഡൗണ്‍ ആയി തിലക് വര്‍മയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ഇറങ്ങാനാണ് സാധ്യത.

'ജയ്സ്വാളും ഗില്ലും ലഭ്യമല്ലാത്തതിനാലാണ് സഞ്ജു സാംസണ്‍ ഓപ്പണര്‍ ആയത്. അഭിഷേക് ശര്‍മയ്ക്കൊപ്പം ഗില്ലും സഞ്ജുവും വളരെ നല്ല രണ്ട് ഓപ്പണിങ് ഓപ്ഷനുകളാണ്. ദുബായില്‍ എത്തിയ ശേഷം ക്യാപ്റ്റനും പരിശീലകനും അക്കാര്യത്തില്‍ തീരുമാനം എടുക്കും' എന്നും അഗാര്‍ക്കര്‍ പറഞ്ഞു.

Summary

Sanju Samson Out Of Asia Cup 2025 Playing XI! Chief Selector Ajit Agarkar Drops MASSIVE Hint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com