Sanju Samson plays football
ഫുട്ബോള്‍ കളിക്കുന്ന സഞ്ജുവീഡിയോ സ്ക്രീന്‍ ഷോട്ട്

'ബാസ്‌കറ്റ് ബോള്‍' കോര്‍ട്ടില്‍ 'ഫുട്‌ബോള്‍' കളിച്ച് സഞ്ജു സാംസണ്‍! (വീഡിയോ)

ശ്രീലങ്കന്‍ പര്യടനത്തിനു പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഇടവേള
Published on

തിരുവനന്തപുരം: ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം സഞ്ജു സാംസണ്‍ ക്രിക്കറ്റിനു ഇടവേള നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നു.

ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് വൈറലായി മാറിയത്. മഴ പെയ്ത് നനഞ്ഞ കോര്‍ട്ടിലാണ് താരം സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു അവസാനമായി ഇടം പിടിച്ചത്. താരത്തെ ഏകദിന ടീമിലേക്ക് പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ടി20 പോരാട്ടത്തില്‍ പക്ഷേ ഫോമിലെത്താന്‍ സഞ്ജുവിനു സാധിച്ചതുമില്ല. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഈയടുത്ത് താരം ശ്രദ്ധേയമായ ഉത്തരമാണ് നല്‍കിയത്. ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചാല്‍ പോയി കളിക്കും. ഇല്ലെങ്കില്‍ കളിക്കില്ല. എന്നായിരുന്നു.

Sanju Samson plays football
നീരജ് ചോപ്ര വീണ്ടും ഇറങ്ങുന്നു; ഡയമണ്ട് ലീഗില്‍ മത്സരിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com