

ന്യൂഡൽഹി: സഞ്ജു സാംസൺ എവിടെപ്പോയാലും ആരാധകർ 'ചേട്ടാ' എന്ന് വിളിച്ചാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ്, രാജസ്ഥാൻ ടീമിലെ സഹതാരമായ യുസ്‌വേന്ദ്ര ചഹല്‍ ആണ് റീലുകളിൽ 'ചേട്ടാ' എന്ന സഞ്ജുവിനെ വിളിച്ചത്. തുടർന്ന് ഈ പേര് ആരാധകർ ഏറ്റെടുക്കുക ആയിരുന്നു. പൊതുവെ മലയാളികൾ വിളിക്കാറുള്ളത് ‘ചേട്ടൻ’ എന്നാണ്. അത് ഒന്ന് ചുരുക്കിയാണ് 'ചേട്ടാ' വിളിയിലേക്ക് കാര്യങ്ങൾ എത്തിയത്.
ഡൽഹിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സഞ്ജു ബാറ്റ് ചെയ്യാൻ എത്തിയപ്പോഴും ആരാധകർ 'ചേട്ടാ' വിളിയോടെയാണ് സ്വീകരിച്ചത്. മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച സഞ്ജുവിനോടെ ഇതേക്കുറിച്ചു കമന്റേറ്റർ ചോദിച്ചിരുന്നു. ‘‘എല്ലാവരും എന്നെ ചേട്ടാ എന്ന് വിളിക്കുന്നുണ്ട്, പക്ഷേ എനിക്ക് ‘സഞ്ജു’ എന്ന് വിളിക്കുന്നതാണ് കൂടുതൽ ഇഷ്ടം’’ എന്നായിരുന്നു താരത്തിന്റെ മറുപടി.
എന്ത് കൊണ്ട് സഞ്ജു ഇത്രയും ശാന്തനായി കളിക്കുന്നു എന്ന ചോദ്യവും കമന്റേറ്റർ ചോദിച്ചിരുന്നു. "സത്യം പറഞ്ഞാൽ, ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഏറ്റവും വലിയ മാറ്റം എന്താണെന്നു വെച്ചാൽ, ഇപ്പോൾ ബാറ്റിങിന് കൂടുതൽ സമയം കിട്ടുന്നുണ്ട്. അതുകൊണ്ട് കൂടുതൽ പേർ കാണുന്നു, അപ്പോഴാണ് ആരാധകർ പറയുന്നത് ഇയാൾ വളരെ ശാന്തനാണല്ലോ എന്ന്. ഞാൻ ടീമിന് പുറത്തിരിക്കുമ്പോഴും വളരെ ശാന്തനാണ്'' അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates