

മലപ്പുറം: അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റിലെ മത്സരക്രമം സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.
അണ്ടര്‍ 16 ഫുട്‌ബോള്‍ ക്യാമ്പ് കേരളത്തില്‍ സംഘടിപ്പിക്കാനും ധാരണയായതായി മന്ത്രി പറഞ്ഞു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്നാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനായി കമ്പനി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates