കിരീടം തിരിച്ചു പിടിക്കാന്‍... സാൻ സിറോയിലെ '5 സ്റ്റാർ രാത്രി', 'ഡ്രീം' തുടക്കവുമായി ഇന്റര്‍ മിലാന്‍

ടൊറിനോയെ 5-0ത്തിനു തകര്‍ത്തു
Marcus Thuram celebrates his goal
​ഗോൾ നേട്ടമാഘോഷിക്കുന്ന മാർക്കസ് തുറാം (Serie A)x
Updated on
1 min read

മിലാന്‍: ഇറ്റാലിയന്‍ സീരി എ കിരീടം തിരിച്ചു പിടിക്കാനുള്ള യാത്രയ്ക്ക് സ്വന്തം മൈതാനമായ സാന്‍ സിറോയില്‍ തകര്‍പ്പന്‍ തുടക്കമിട്ട് ഇന്റര്‍ മിലാന്‍. സീരി എയിലെ സീസണിലെ ആദ്യ പോരാട്ടത്തില്‍ അവര്‍ സ്വന്തം മൈതാനത്ത് ടൊറിനോയെ 5-0ത്തിനു തകര്‍ത്തു.

കളിയുടെ ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ ഇന്റര്‍ ടൊറിനോ വലയില്‍ നിക്ഷേപിച്ചു. ഇന്ററിനായി മാര്‍ക്കസ് തുറാം ഇരട്ട ഗോളുകള്‍ നേടി. അലസാന്‍ഡ്രോ ബസ്‌റ്റോണി, ലൗത്താരോ മാര്‍ട്ടിനസ്, ആന്‍ജെ യോന്‍ ബോണി എന്നിവരും ഇന്ററിനായി വല ചലിപ്പിച്ചു.

Cristian Chivu
Cristian Chivu, Serie A

18ാം മിനിറ്റിലാണ് ഇന്റര്‍ ലീഡെടുത്തത്. ബസ്റ്റോണിയാണ് അക്കൗണ്ട് തുറന്നത്. 36, 62 മിനിറ്റുകളിലാണ് തുറാം ഗോള്‍ നേടിയത്. ലൗത്താര മാര്‍ട്ടിനസ് 51ാം മിനിറ്റിലും ബോണി 72ാം മിനിറ്റിലും വല ചലിപ്പിച്ചു.

ക്രിസ്റ്റ്യന്‍ ചിവു

സിമോണ്‍ ഇന്‍സാഗിയുടെ പകരക്കാനായി ഡഗൗട്ടിലേക്ക് എത്തിയ പുതിയ പരിശീലകന്‍ ക്രിസ്റ്റ് ചിവു സീരി എ അരങ്ങേറ്റം അവിസ്മരണീയമാക്കി. ക്ലബിന്റെ മുന്‍ താരം കൂടിയായ ചിവു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് താരം തന്റെ കന്നി സീരി എ പരിശീലക വേഷം അണിഞ്ഞത്. പാര്‍മയുടെ പകരം കോച്ചായി എത്തിയ ചിവു അവരെ കുറഞ്ഞ സമയം കൊണ്ടു തരംതാഴ്ത്തല്‍ ഭീഷണയില്‍ നിന്നു കരകയറ്റി. മൂന്ന് മാസത്തിനുള്ളില്‍ തന്നെ അദ്ദേഹം പാര്‍മയുടെ പടിയിറങ്ങി തന്റെ മുന്‍ ക്ലബായ ഇന്ററിന്റെ പരിശീലക സ്ഥാനമേല്‍ക്കുകയായിരുന്നു.

Summary

Serie A: Inter Milan are expected to be Napoli's main challengers for the Scudetto after conceding the title on the final day of last season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com