ഗോവയെ ഒരു ഗോളിന് മടക്കി; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് സര്‍വീസസ്

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് സര്‍വീസസ്
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് സര്‍വീസസ് എക്‌സ്
Updated on
1 min read

ഇറ്റാനഗര്‍: ഏഴാം തവണയും സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് സര്‍വീസസ്. ഫൈനലില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്. ഗോവ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും നിരാശയോടെ മടങ്ങി.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. 67ാം മിനിറ്റില്‍ രാഹുല്‍ രാമകൃഷ്ണന്‍ നല്‍കിയ പാസില്‍ പി പി ഫീലാണ് സര്‍വീസസിനായി വിജയഗോള്‍ നേടിയത്. ഒരു ഗോള്‍ നേടി ലീഡെടുത്തതോടെ ഗോവന്‍ മുന്നേറ്റങ്ങള്‍ക്ക് സര്‍വീസസ് പ്രതിരോധം തീര്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് സര്‍വീസസ്
ഐപിഎല്‍ മാത്രമല്ല, ടെസ്റ്റ് കളിച്ചും പണം വാരാം! ബിസിസിഐ ഇന്‍സെന്‍റീവ് സ്‌കീം

15-ാം മിനിറ്റില്‍ അവസരം കിട്ടിയെങ്കിലും ഗോവയ്ക്ക് ലക്ഷ്യം കാണാനായില്ല. അവസരങ്ങള്‍ മുതലാക്കാനാതെ ആയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലും ഗോള്‍ കണ്ടെത്തിയില്ലെങ്കിലും ഗോവന്‍ മുന്നേറ്റങ്ങള്‍ ആയിരുന്നു. 67-ാം മിനിറ്റില്‍ പി പി ഷഫീലിലൂടെ ഗോവയെ ഞെട്ടിച്ച് സര്‍വീസസ് മുന്നിലെത്തി. രാഹുല്‍ രാമകൃഷ്ണന്റെ പാസില്‍ ഷഫീലിന്റെ ഷോട്ട് ഗോവന്‍ ഗോളിയ്ക്ക് തടയാനായില്ല. പിന്നാലെ ഗോവ ആക്രമണങ്ങള്‍ കടുപ്പിച്ചു. പലതവണ സര്‍വീസസ് ബോക്സില്‍ പന്ത് കയറിയിറങ്ങി. നിരവധി ഷോട്ടുകളുതിര്‍ത്തെങ്കിലും സര്‍വീസസ് പ്രതിരോധം മറികടക്കാന്‍ ഗോവയ്ക്കായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com