20 പന്തില്‍ അര്‍ധ ശതകം, 40ാം വയസിലും തീപാറിച്ച് ഷാഹിദ് അഫ്രീദി 

അഫ്രീദിയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 176 റണ്‍സ് ആണ് ആദ്യം ബാറ്റ് ചെയ്ത ഗ്ലാഡിയേറ്റേഴ്‌സ് കണ്ടെത്തിയത്
20 പന്തില്‍ അര്‍ധ ശതകം, 40ാം വയസിലും തീപാറിച്ച് ഷാഹിദ് അഫ്രീദി 
Updated on
1 min read

ഹംബന്‍തോട്ട: 20 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറിയുമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ലങ്കന്‍ പ്രീമിയര്‍ ലീഗിലാണ് പ്രായം 40ല്‍ നില്‍ക്കുന്നതിന്റെ സൂചന പോലും നല്‍കാതെ അഫ്രീദി തകര്‍ത്തടിച്ചത്. 

എന്നാല്‍ അഫ്രീദിയുടെ അര്‍ധ സെഞ്ചുറിക്കും തന്റെ ഗോള്‍ ഗ്ലാഡിയേറ്റേഴ്‌സിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. ജാഫ്‌നക്ക് വേണ്ടി 63 പന്തില്‍ നിന്ന് 92 റണ്‍സ് അടിച്ചെടുത്ത ആവിഷ്‌ക ഫെര്‍ണാണ്ടോ ജാഫ്‌നയെ ജയത്തിലേക്ക് നയിച്ചു. 

അഫ്രീദിയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 176 റണ്‍സ് ആണ് ആദ്യം ബാറ്റ് ചെയ്ത ഗ്ലാഡിയേറ്റേഴ്‌സ് കണ്ടെത്തിയത്. എന്നാല്‍ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ജാഫ്‌ന അത് മറികടന്നു. 13.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ ഗ്ലാഡിയേറ്റേഴ്‌സ് നില്‍ക്കുമ്പോഴാണ് അഫ്രീദി ക്രീസിലേക്ക് എത്തിയത്. 

അഫ്രീദി മടങ്ങുമ്പോള്‍ ടീമിന്റെ സ്‌കോര്‍ 155. 2017ലും അഫ്രീദി 20 പന്തില്‍ അര്‍ധ ശതകം കണ്ടെത്തിയിരുന്നു. ടി20 ബ്ലാസ്റ്റില്‍ ഹാംഷെയറിന് എതിരെയായിരുന്നു അത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com