കെ എൽ രാഹുലിനെ പുറത്താക്കി,ഒപ്പം മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ഷമി - വിഡിയോ

18.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രമേ ലഖ്നൗവിന് നേടാൻ സാധിച്ചുള്ളൂ.
Mohammed Shami
Shami Creates History With First-Ball Wicket Record in LSG vs DC Clash.ipl/2026
Updated on
1 min read

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 6 വിക്കറ്റിന്റെ പരാജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ലഖ്നൗവിന്റെ ബാറ്റിംഗ് നിര പൂർണമായും തകർന്നിരുന്നു. മത്സരത്തിൽ 18.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രമേ ലഖ്നൗവിന് നേടാൻ സാധിച്ചുള്ളൂ.

Mohammed Shami
തോറ്റ് തുടങ്ങി, ജയിക്കാനുറപ്പിച്ച് കൊൽക്കത്തയും ഹൈദരാബാദും ഇന്നിറങ്ങുന്നു

മത്സരത്തിൽ തോറ്റെങ്കിലും ലഖ്നൗ സൂപ്പർ ജയന്റ്സ് പേസർ മുഹമ്മദ് ഷമി ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്. 142 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്കെതിരെ ആദ്യ പന്തിൽ തന്നെ ഓപ്പണർ കെ എൽ രാഹുലിനെ പുറത്താക്കിയിരുന്നു.

ഇതോടെ ഐപിഎല്ലിൽ ആദ്യ പന്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ ബാറ്റർമാരെ പുറത്താകുന്ന ആദ്യ ബൗളറായി ഷമി മാറി. അഞ്ചു തവണയാണ് ഷമി ആദ്യ പന്തിൽ തന്നെ ബാറ്റർമാരെ പുറത്താക്കിയത്.

Mohammed Shami
ഡല്‍ഹിക്കെതിരായ തോല്‍വി, പന്തിനെ നിര്‍ത്തിപ്പൊരിച്ച് സഞ്ജീവ് ഗോയങ്ക (വിഡിയോ)

മൂന്ന് തവണ വീതം ഈ നേട്ടം നേടിയ ഏഴ് ബൗളർമാരാണ് ഷമിക്ക് പിന്നിലുള്ളത്. 2023-ലെ ഐപിഎല്ലിൽ പർപ്പിൾ ക്യാപ് നേടിയ താരമാണ് ഷമി.

അതേ സമയം, 2025 മാർച്ച് 9-ന് നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യയ്ക്കായി ഒരു ഫോർമാറ്റിലും ഷമി കളിച്ചിട്ടില്ല. ഈ ഐപിഎല്ലിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ദേശിയ ടീമിലേക്ക് പ്രവേശിക്കാനാണ് മുഹമ്മദ് ഷമിയുടെ ഇപ്പോഴത്തെ ശ്രമം.

Summary

Shami Creates History With First-Ball Wicket Record in LSG vs DC Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com